രോഗം പടരുന്നു; മാലിന്യവും
ചങ്ങരംകുളം: നാടെങ്ങും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നു. ടൗണുകളിലും വയലുകളിലും മറ്റുപൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ മഴയില്‍ കുതിര്‍ന്ന ് കൊതുകുകളുടെയും തെരുവ് നായ്ക്കളുടെയും വളര്‍ത്തു കേന്ദ്രമാകുകയാണ്.
മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്ത് നിന്നു നടപടികള്‍ താമസിക്കുന്നതില്‍ പ്രതിഷേധങ്ങള്‍ ശക്തമാണ്. വൃത്തിഹീനമായ രീതിയിലാണ് ടൗണിലെ പല ഹോട്ടലുകളും പാതയോരങ്ങളിലെ ഭക്ഷണശാലകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരു സുരക്ഷാ പരിശോധനകളും നടക്കുന്നില്ലെന്ന ആരോപണങ്ങളും വ്യാപകമാണ്. മഴ കനത്തതോടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകളും ഓടകളും മാലിന്യം കെട്ടിക്കിടക്കുന്നത് രോഗങ്ങള്‍ വിളിച്ച് വരുത്തുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. ഇതിനിടെ പ്രദേശത്ത് പനിയും ഛര്‍ദ്ദിയും ജലദോഷവും ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം ദിവസേനെ ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."