നാലു പതിറ്റാണ്ടിനൊടുവില്‍ നിലാക്ഷി പെറ്റമ്മയെ കണ്ടെത്തി
മുംബൈ: വികാരഭരിതമായിരുന്നു പെറ്റമ്മയും മകളും തമ്മിലുള്ള ആ കൂടിക്കാഴ്ച. 41 വര്‍ഷത്തിനു ശേഷമാണ് അവര്‍ കാണുന്നത്. നിലാക്ഷി എലിസബത്തും അവളുടെ അമ്മയും.
പൂനക്ക് സമീപമുള്ള അഡോപ്ഷന്‍ ഹോമില്‍ നിന്ന് 1976ല്‍ ഒരു സ്വീഡിഷ് ദമ്പതികള്‍ ദത്തെടുത്തതായിരുന്നു നിലാക്ഷിയെ. അന്ന് മൂന്നു വയസ്സായിരുന്നു അവളുടെ പ്രായം.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് അവര്‍ കണ്ടത്. അമ്മയുടെ രണ്ടാം വിവാഹത്തിലെ സഹോദരങ്ങളുമുണ്ടായിരുന്നു അവിടെ.
ഒരു കര്‍ഷക തൊഴിലാളിയായിരുന്ന നിലാക്ഷിയുടെ പിതാവ് 1973ല്‍ ആത്മഹത്യ ചെയ്തതാണ്. അവള്‍ ജനിച്ച വര്‍ഷം തന്നെയായിരുന്നു അത്. പിന്നീട് അമ്മ അവളെ പണ്ഡിത രാംഭായി മുക്ത മിഷനില്‍ നിലാക്ഷിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അവര്‍ വേറെ വിവാഹം കഴിച്ചു. അതില്‍ ഒരു മകനും മകളുമുണ്ട്.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തി എന്‍.ജി. ഒ പ്രവര്‍ത്തക അജ്ഞലി പവാറാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. 1990 മുതല്‍ നിലാക്ഷി അവളുടെ അമ്മക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്ന് അജ്ഞലി പറയുന്നു. ഇതിനു മുമ്പ് ആറു തവണ അവര്‍ അമ്മയെ തേടി ഇന്ത്യയിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."