HOME
DETAILS

വൈവിധ്യത്തില്‍ വിശ്വാസമില്ലാത്തവര്‍

  
backup
September 19 2019 | 00:09 AM

those-who-doesnt-believe-in-diversity12

 

ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം ഏഴുപതിറ്റാണ്ട് കൊണ്ട് കെട്ടിപ്പൊക്കിയ ശാസ്ത്ര ചിന്തയും സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്നു ഭരണകൂട അധിനിവേശത്താല്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളും മറ്റ് ഫാസിസ്റ്റ് ഭരണകൂടങ്ങളും ചെയ്യുന്ന പോലെ വിദ്യാഭ്യാസ മേഖലയിലാണ് ഇന്ത്യയിലെ സംഘ്പരിവാര്‍ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. ഇന്ത്യയിലെ ജെ.എന്‍.യു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതാണ്ട് സംഘ്പരിവാര്‍ ശക്തിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു. അടുത്തിടെ ഒരു റിഫ്രഷര്‍ കോഴ്‌സിനായി ജെ.എന്‍.യുവില്‍ രണ്ടാഴ്ച താമസിക്കുകയുണ്ടായി. അധ്യാപകര്‍ക്കുള്ള റിഫ്രഷര്‍ കോഴ്‌സ് പലയിടത്തായി രാജ്യത്ത് പല സര്‍വകലാശാലകളും നടത്തുന്നുണ്ടെങ്കിലും ക്ലാസുകളിലെ വൈവിധ്യത്താലും ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ വരുന്ന വിദഗ്ധരാലും മികവുറ്റ ഭൗതികസൗകര്യത്താലും ജെ.എന്‍.യു വ്യത്യസ്തമാണ്.
എന്നാല്‍, ക്ലാസുകള്‍ ഓരോന്നു കഴിയുമ്പോഴും നിരാശയായിരുന്നു ഫലം. സവര്‍ക്കറുടെ ചിന്തകളും ഭരണഘടനയിലെ പരമ്പരാഗത മൂല്യങ്ങളെ ഇല്ലാതാക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിനെ ന്യായീകരിക്കുന്ന കുറെ ക്ലാസുകളാണ് ലഭിച്ചത്. തെളിവുകളുടെ, വസ്തുതകളുടെ പിന്‍ബലമില്ലാത്ത കുറെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന വൈകാരികതയുടെ അപ്പോസ്തലന്‍മാര്‍ ആണ് ക്ലാസുകള്‍ നയിച്ചത്. പലതിന്റെയും റഫറന്‍സ് ചോദിച്ചപ്പോള്‍ അതിനൊന്നും ഉത്തരമില്ല എന്നു മാത്രമല്ല ചോദ്യം ചോദിക്കുന്നവരെ വൈകാരികമായി നേരിടുന്ന രാഷ്ട്രീയക്കാരുടെ ശൈലിയാണ് ദര്‍ശിക്കാന്‍ കഴിഞ്ഞത്.
പുട്ടില്‍ തേങ്ങയിടുന്ന പോലെ അംബേദ്ക്കറിനെ പോലുള്ളവരുടെ ചില വാക്കുകള്‍ തന്ത്രപൂര്‍വം കടമെടുത്ത് തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ നോക്കുന്ന വിദഗ്ധര്‍. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് വന്ന മികച്ച സോഷ്യല്‍ സയന്‍സ് അധ്യാപകരുടെ മുന്നില്‍ ഇത്രയും ധൈര്യത്തോടെ ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ക്ക് സാധാരണ ജനങ്ങളെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാം. സോഷ്യല്‍ മീഡിയ ആണ് അതിനുള്ള ഉപകരണം. ജമ്മുകശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞപ്പോള്‍ കശ്മിരില്‍ ഇന്ത്യന്‍ പതാകയുയര്‍ത്താറില്ലെന്ന പ്രചാരണമാണ് വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും വിശ്വാസം ജനിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കശ്മിരിന്റെ പതാകയും ഇന്ത്യന്‍ പതാകയും ഒരുമിച്ചു ചേര്‍ത്തുവയ്ക്കുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യത്തെ ബോധപൂര്‍വം മറച്ചുവച്ചു. ജെ.എന്‍.യുവില്‍ ഒരേസമയം മൂന്നു റിഫ്രഷര്‍ കോഴ്‌സുകള്‍ വിവിധ ഹാളുകളിലായി പതിനാലു ദിവസങ്ങളിലായി നടക്കുകയുണ്ടായി. പക്ഷെ റിഫ്രഷര്‍ കോഴ്‌സ് നടത്തുന്ന ഒഞഉഇയുടെ ലൈബ്രറി മാത്രം ഞങ്ങള്‍ക്ക് തുറന്നു തന്നില്ല. ചോദിച്ചപ്പോള്‍ സ്റ്റാഫില്ല എന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. ഇതില്‍നിന്നു തന്നെ വായനയെയും അറിവുല്‍പാദനത്തെയും അധികാരികള്‍ ഇഷ്ടപ്പെടുന്നില്ല എന്നു വ്യക്തമാണ്. ജെ.എന്‍.യുവിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അവിടെ ഗവേഷണം ചെയ്യുന്ന ഒരു സുഹൃത്തിനോട് ചോദിക്കുകയുണ്ടായി. മുഖ്യധാര മാധ്യമങ്ങള്‍ കാണാത്ത പല സംഭവങ്ങളും പ്രതിഷേധങ്ങളായി ചുമരുകളില്‍ പോസ്റ്ററുകളായി പ്രത്യക്ഷപ്പെടാറുണ്ടെന്നും ആശയപ്രചാരണത്തിന്റെ മാധ്യമമാണ് ജെ.എന്‍.യുവിലെ പോസ്റ്ററുകള്‍ എന്നും അവര്‍ പറയുകയുണ്ടായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ഇപ്പോള്‍ പോസ്റ്ററുകള്‍ പതിക്കുന്നത് വിലക്കിയെന്നും പോസ്റ്ററുകള്‍ പതിക്കുന്നവരെ കണ്ടു പിടിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് ആധുനിക കാമറകള്‍ ( പോസ്റ്ററുകള്‍ പതിക്കുന്ന സമയം, തിയതി തുടങ്ങിയവ കൂടി പതിയുന്ന ) അഭിനവ അധികാരികള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജെ.എന്‍.യു കാംപസില്‍ കൂടുതല്‍ അച്ചടക്കം കൊണ്ടുവരാന്‍ വിമുക്ത ഭടന്മാരെ കാവലിനായി കൊണ്ടുവരാന്‍ അണിയറയില്‍ നീക്കമുണ്ടെന്നു മറ്റൊരു സുഹൃത്ത് സൂചിപ്പിക്കുകയുണ്ടായി. കുറച്ചു വര്‍ഷത്തോടുകൂടി ജെ.എന്‍.യുവിന്റെ യഥാര്‍ഥ ജനാധിപത്യ സംസ്‌കാരം അറിയുന്നവര്‍ പടിയിറങ്ങും ഇനി വരുന്ന തലമുറ പുതിയ രീതിയോട് ഇഴകിച്ചേരുകയും ചെയ്യുന്നതോടുകൂടി നിശബ്ദമായി മരിച്ചുകൊണ്ടിരിക്കുന്ന ജെ.എന്‍.യുവിന്റെ മരണം പൂര്‍ണമാകും.
............................
ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര പുരോഗതി സമൂഹ നേട്ടങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് 1914ല്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് തുടക്കം കുറിക്കുന്നത്. ബ്രിട്ടിഷുകാരാണ് തുടങ്ങിവച്ചതെങ്കിലും 1947 ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ശാസ്ത്രത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും യുവാക്കളില്‍ ശാസ്ത്ര ചിന്തയും യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നത് ഉത്തരവാദിത്വമായി കരുതി സയന്‍സ് കോണ്‍ഗ്രസില്‍ തന്റെ ജീവിതാവസാനം വരെ പങ്കെടുക്കുകയും സയന്‍സ് കോണ്‍ഗ്രസിലേക്ക് വിദേശത്തെ മികച്ച ശാസ്ത്രജ്ഞരെ ക്ഷണിക്കുകയും ചെയ്യുന്നത് പതിവാക്കി മാറ്റി. അതിന്നും തുടരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന്റെ സംഘാടനത്തില്‍ പല സുപ്രധാന മാറ്റങ്ങള്‍ വരുകയും 105 പ്രതിനിധികളില്‍നിന്ന് 30,000 അംഗങ്ങളുള്ള ഒരു അസോസിയേഷനായി മാറുകയും ചെയ്തു. 2013ലെ നൂറാം ശാസ്ത്ര കോണ്‍ഗ്രസിന്റെ തീം തന്നെ ശാസ്ത്ര പുരോഗതി ഭാവി ഇന്ത്യക്ക് എന്നതായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ 2013ല്‍നിന്നു ആറു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ രൂപവും ഭാവവും വിഷയങ്ങളും മാറിയിരിക്കുന്നു. സയന്‍സിനു പകരം ചര്‍ച്ച ചെയ്യപ്പെട്ടത് പുരാതനമായ മിത്തുകളാണ്. ആധുനിക ശാസ്ത്രത്തിന്റെ മുഖമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെയും ഐസക്ക് ന്യൂട്ടന്റെയും സംഭാവനകള്‍ അവഹേളിക്കപ്പെട്ടു, മിത്തുകള്‍ ശാസ്ത്രമാണ് എന്നു സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സ്‌പോണ്‍സേഡ് പ്രോഗ്രാം ആയി 2019ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. വൈകാരികതയെ, വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി വസ്തുതകള്‍ക്ക് നിരക്കാത്ത പേപ്പറുകള്‍ ആണ് സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടത്. 2015ല്‍ നരേന്ദ്രമോദി ആദ്യമായി പങ്കെടുത്ത ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ തന്നെ ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. അതിന്റെ പൂര്‍ത്തീകരണം 2019ല്‍ ആണ് സംഭവിച്ചത്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഇന്ത്യന്‍ ഭരണകൂടം അയുക്തിയെ പ്രോത്സാഹിപ്പിക്കുന്ന സത്യാനന്തര ലോകത്തിന്റെ പ്രവാചകന്‍മാരായിരിക്കുകയാണ്. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ജനങ്ങളിലേക്ക് വാട്‌സാപ്പ് യൂനിവേഴ്‌സിറ്റി വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചരകസംഹിതയെയും ആയുര്‍വേദത്തെയും ലോകം അംഗീകരിക്കുമ്പോള്‍ ലോകം കണ്ട ആധുനിക ശാസ്ത്രജ്ഞരെ അവഹേളിക്കുന്നു. പുഷ്പകവിമാനത്തെയും, ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും കാര്യങ്ങള്‍ ശാസ്ത്രമായി പ്രചരിപ്പിക്കുന്നു. ജെ.സി ബോസിന്റെയും സി.വി രാമന്റെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം മിത്തുകളുടെ പുറകെയാണ് സര്‍ക്കാര്‍.
ഈയടുത്താണ് കേന്ദ്ര സര്‍വകലാശാലകളില്‍ എന്ത് ഗവേഷണം ചെയ്യണമെന്ന് അധികാരികള്‍ നിശ്ചയിക്കുന്ന നയം രൂപപ്പെട്ടിട്ടുള്ളത്. ഇന്നലെ വരെ ഗവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ സ്വാതന്ത്ര്യമായിരുന്നു ഏതു വിഷയത്തില്‍ ഏതു രീതിയില്‍ ഗവേഷണം ചെയ്യണമെന്നത് . എന്നാലിപ്പോള്‍ അക്കാദമിക രംഗത്തെ ഈ സ്വാതന്ത്ര്യം നിഷേധിക്കുകയും സര്‍ക്കാരാഗ്രഹിക്കുന്ന ഗവേഷണം മാത്രം നടക്കുകയും ചെയ്യുന്ന തലത്തിലേക്ക് വിദ്യാഭ്യാസം മാറിക്കൊണ്ടിരിക്കുന്നു. ഉന്നതമായ ശാസ്ത്ര ഗവേഷണസ്ഥാപനങ്ങളെയും മറ്റും നശിപ്പിക്കുന്ന 2014 മുതലുള്ള മോദി സര്‍ക്കാര്‍ നയത്തെ സര്‍ജിക്കല്‍ സ്‌ട്രൈക് എന്നാണ് രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. കേന്ദ്ര ഭരണകൂടം പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം ദേശീയത ഉയര്‍ത്തി വിടുന്നു. ഇപ്പോള്‍ ഹിന്ദി ദേശീയതയാണ് ഉയര്‍ത്തി വിട്ടിരിക്കുന്നത്. അതിനവര്‍ ഗാന്ധിജിയെ തന്ത്രപൂര്‍വം കൂട്ടുപിടിക്കുന്നു. മറുവശത്ത് ഗാന്ധിജിയുയര്‍ത്തിയ ഹിന്ദു മുസ്‌ലിം ഐക്യത്തെ വര്‍ഗീയതയുയര്‍ത്തി ഇല്ലാതാക്കുന്നു. ഗാന്ധി ഘാതകനായ ഗോഡ്‌സെയ അനുയായികള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നു.
എഴുത്തിനെയും എഴുത്തുകാരെയും വെറുക്കുന്ന ഭരണകൂടം. ബ്രിട്ടിഷുകാരുടെ കാലത്ത് അവര്‍ ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട പോലെ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിരന്തരമായ റെയ്ഡുകളും, അപകീര്‍ത്തി കേസുകളുമെല്ലാം ഇന്ന് കേന്ദ്ര ഭരണത്തെയെതിര്‍ക്കുന്ന മാധ്യമങ്ങളുടെ മേല്‍ ചാര്‍ത്തപ്പെടുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ പ്രാണൊയ് റോയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സി.ബി.ഐ നിര്‍ദേശപ്രകാരം മുംബൈ എയര്‍ പോര്‍ട്ടില്‍ യാത്ര തടയുന്നതുവരെ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ ഇന്ന് അല്‍പ്പമെങ്കിലും വിമര്‍ശാനത്മകമായി വാര്‍ത്തകള്‍ നല്‍കുന്ന ദേശീയ മാധ്യമം എന്‍.ഡി.ടി.വി ആണ്. അതിന്റെ സ്ഥാപകരിലൊരളാണ് ഇദ്ദേഹം. പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഇന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ 180 ആണ്. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതിലും എത്രയോ ഭേദമായിരുന്നു. അന്ന് 140 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അവരുടെ അജന്‍ഡകള്‍ ഒന്നൊന്നായി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. അതിലൊന്നു മാത്രമാണ് സാംസ്‌കാരിക വിദ്യാഭ്യാസ ശാസ്ത്ര രംഗത്തേക്കുള്ള കടന്നുകയറ്റം. ഓരോ നിമിഷത്തിലും ഓരോരൊ രീതിയില്‍ മനുഷ്യ ശരീരത്തിലേക്ക് വ്യാപിക്കുന്ന കാന്‍സര്‍ രോഗാണുവിനെ പോലെ അത് വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഒടുവിലത് ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ പറ്റാത്ത രീതിയില്‍ ഇന്ത്യയുടെ ജീവന്‍ തന്നെ ഇല്ലാതാക്കുന്ന രീതിയില്‍ ചെന്നെത്തുമൊ എന്ന ആശങ്ക മാത്രമാണുള്ളത്. പ്രധാന കേന്ദ്ര ഭരണ സ്ഥാപനങ്ങളിലെ തലപ്പത്തും മറ്റു റിക്രൂട്ട്‌മെന്റുകളിലുമെല്ലാം കൃത്യമായ സ്‌ക്രീനിങ്ങോടെ ആളുകളെ നിയമിക്കുന്നു. പലതും അല്‍പസമയത്തേക്ക് ഒച്ചപ്പാടുകള്‍ സൃഷ്ടിക്കുമെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെ അജന്‍ഡകള്‍ കൃത്യമായി നടപ്പിലാക്കുന്ന രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നു.
നിലവിലെ ഇന്ത്യയിലെ കേന്ദ്ര ഭരണകൂടത്തിന്റെ പ്രവര്‍ത്തികളെ ഇങ്ങനെ ചുരുക്കിപ്പറയാം. ഭരണഘടന സ്ഥാപനങ്ങളെയും മറ്റു സ്വതന്ത്ര സ്ഥാപനങ്ങളെയും നിയമങ്ങളെയും മെല്ലെ മെല്ലെ ഇല്ലാതാക്കുക തങ്ങളുടെ അജന്‍ഡകള്‍ക്കുതകുന്ന അപനിര്‍മിതികള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ലക്ഷക്കണക്കിനു പേരിലേക്ക് എത്തിക്കുകയും തങ്ങള്‍ക്കനുകൂലമായ വൈകാരിക പരിസരം രൂപപ്പെടുത്തുകയും ചെയ്യുക. ഈ അപനിര്‍മിതി പ്രോഗ്രാമില്‍ വികൃതമാകുന്നത് ഇന്ത്യയെന്ന ആശയത്തിനാണ് എന്ന് ഭരണകൂടം തിരിച്ചറിയുക, അല്ല അവര്‍ ഇന്ത്യയെന്ന വൈവിധ്യത്തില്‍ വിശ്വസിക്കുന്നില്ലല്ലോ!.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago