കര്‍ഷകര്‍ക്ക് ആശ്വാസമായി തെലങ്കാനയില്‍ ഓണ്‍ലൈന്‍ പശു ബസാര്‍
തെലങ്കാന: തെലങ്കാനയിലെ കര്‍ഷകര്‍ ഇനി വിഷമിക്കേണ്ട. അവര്‍ക്ക് ഇനി മുതല്‍ കന്നുകാലികളെ ഓണ്‍ലൈനായി വാങ്ങാം വില്‍ക്കാം. കേന്ദ്രം കൊണ്ടു വന്ന കാലി നിയന്ത്രണങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കാലികള്‍ക്കായി ഓണ്‍ലൈന്‍ വിപണി സജ്ജമാക്കുകയാണ് തെലങ്കാന സര്‍ക്കാര്‍.
ഇതിനായി സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച്ച പശുബസാര്‍ എന്ന വെബ്‌സൈറ്റ് തുടങ്ങി. pashubazar.telangana.gov.in എന്ന വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈനില്‍ കാലികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ഇതുവഴി ആഴ്ചച്ചന്തകളിലേക്ക് കന്നുകാലികളെ കൊണ്ടുപോവുന്നത് കര്‍ഷകര്‍ക്ക് ഒഴിവാക്കാനാവും. സാമ്പത്തികമായും ഇത് കര്‍ഷകര്‍ക്ക് ലാഭമാണ് നല്‍കുന്നത്.
ഓണ്‍ലൈനില് ഓരോ രജിസ്‌ട്രേഷനും ഒരു മാസത്തെ സാധുതയേ ഉണ്ടാവൂ. ഒരു സമയം വെബ്‌സൈറ്റില്‍ അഞ്ച് ഉരുക്കളെ മാത്രമേ പ്രസിദ്ധപ്പെടുത്തൂ തുടങ്ങിയ ഉപാധികളും സര്‍ക്കാര്‍ വെക്കുന്നുണ്ട്. പോത്ത, കാള, പശു, നായ, പൂച്ച തുടങ്ങിയവയെല്ലാം ഓണ്‍ലൈന്‍ വില്‍പനയിലുണ്ടാവും.
പുതുതായി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനമനുസരിച്ച് ഓണ്‍ലൈനില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച വരികയാണ് സര്‍ക്കാര്‍. വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ സൈറ്റിലും ബാധകമായിരിക്കുമെന്നാണ് അനിമല്‍ ഹസ്‌ബെന്ററി അസിസ്റ്റന്റ് ഡയറക്ടര്‍ വി ജഗന്നാഥ ചാരി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."