HOME
DETAILS

അനധികൃത ക്വാറികള്‍ക്ക് മൂക്കുകയറിടണം

  
backup
September 19 2019 | 00:09 AM

quarrying-must-be-controlled-19-09-2019

 

ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് മുന്നൂറിലേറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന് കത്ത് നല്‍കിയിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് ഇങ്ങനെ ക്വാറികള്‍ക്ക് ജിയോളജി വകുപ്പ് അനുമതി നല്‍കുന്നതിനു പിന്നില്‍ അഴിമതിയുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളെല്ലാം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് കത്ത് നല്‍കുക എന്നതിന്റെ പിന്നില്‍ എന്തോ മണക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശം ലംഘിച്ചും ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെയും ജിയോളജി വകുപ്പ് അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നീട്ടിക്കൊടുക്കുന്നതിനു പിന്നില്‍ അഴിമതിയുണ്ടെങ്കില്‍ അവ പുറത്തുവരണം.
എന്നാല്‍ അടച്ചുപൂട്ടേണ്ട ക്വാറികളുടെ മാപ്പ് വനം വകുപ്പ് നല്‍കിയിട്ടില്ലെന്നും ഇതു ലഭിച്ചാല്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്വാറികള്‍ അടച്ചുപൂട്ടുന്നതിന് സഹായം നല്‍കുമെന്നാണ് ഡയറക്ടര്‍ പറയുന്നത്. കാലാവധി കഴിഞ്ഞ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി കൊടുക്കാന്‍ ഇതൊരു കാരണമാണോ ക്വാറികളുടെ മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ജിയോളജി വകുപ്പ് മുഖ്യ വനപാലകന് കത്ത് നല്‍കിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അതിനാലാണ് അനധികൃത ക്വാറികള്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്തതെന്നുമുള്ള ജിയോളജി വകുപ്പിന്റെ ന്യായീകരണം അംഗീകരിക്കാനാകില്ല.
രണ്ടു വര്‍ഷത്തിനുള്ളില്‍ അതിശക്തമായ രണ്ട് പ്രളയ ദുരന്തങ്ങളെയാണ് കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. പ്രളയവും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ മുഖ്യമായും കാരണമാകുന്നത് വര്‍ധിച്ചുവരുന്ന ക്വാറികളും മലകളും കുന്നുകളും ഇടിച്ച് നശിപ്പിക്കുന്നതിനാലാണെന്ന് ഇന്ന് സാധാരണക്കാര്‍ക്ക് പോലും ബോധ്യപ്പെട്ടിരിക്കുകയാണ്. അതിനാലാണല്ലോ ജനവാസ കേന്ദ്രങ്ങളിലെ ക്വാറികള്‍ക്കെതിരേ തദ്ദേശവാസികള്‍ തന്നെ പ്രത്യക്ഷസമരങ്ങള്‍ക്ക് തയാറാകുന്നത്.
കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലുകളും. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായിപ്പോയ പലരെയും കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പിന്നെയും അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നീട്ടിക്കൊടുത്തു കൊണ്ടിരിക്കുന്നത്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ് ഇതു സംബന്ധിച്ച് അനുമതി നല്‍കുന്നവര്‍ എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. അതല്ല കുഞ്ചന്‍ നമ്പ്യാര്‍ പാടിയ 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്നതു പോലെ നാട് പ്രളയത്താലോ ഉരുള്‍പൊട്ടലുകളില്‍ നശിച്ചാലോ വേണ്ടില്ല, നമുക്ക് പണം കിട്ടണമെന്നാണോ ഇപ്പോഴും അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍ കരുതുന്നത്.
2018ലെ പ്രളയദുരന്തത്തിന്റെ വാര്‍ഷിക ദിനത്തില്‍ തന്നെ വീണ്ടും പ്രളയം കേരളത്തെ മുക്കിയത് യാദൃച്ഛികമായിരിക്കാമെന്ന് നാം കരുതിയെങ്കിലും അതില്‍ യാതൊരു യാദൃച്ഛികതയും ഇല്ലെന്നും തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ രണ്ടാമതൊരു പ്രളയം കേരളത്തെ മൂടുകയില്ലായിരുന്നുവെന്നും മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചത് മറക്കാറായിട്ടില്ല. അതായത് മൂന്നാമതൊരു പ്രളയവും കൂടി കേരളത്തെ മുക്കിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നര്‍ഥം. അതിനു മാത്രം അനധികൃത ക്വാറികളാണ് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
അനധികൃത ക്വാറികള്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യഥേഷ്ടം പ്രവര്‍ത്തിക്കുന്നത്. ഇതു സംബന്ധിച്ച് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫിസുകളില്‍ അറിയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഈ അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കിക്കൊടുക്കുകയും ചെയ്തുവെന്നാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പറയുന്നത്. വന്യജീവി ബോര്‍ഡിന്റെ അനുമതിയില്ലാതെ വനത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഏകദേശം 300 അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. വന്‍കിട ക്വാറികളാണ് ഇങ്ങനെ അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
രണ്ടാം പ്രളയത്തിന്റെ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ അവ പിന്‍വലിക്കുകയും ചെയ്തു. സര്‍ക്കാരുകള്‍ ഇടതായാലും വലതായാലും സാധാരണക്കാരന്റെ ജീവനും കിടപ്പാടത്തിനും പ്രാധാന്യം നല്‍കുന്നതിന് പകരം മാഫിയകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിനാലാണ് ഭരണവര്‍ഗമെന്ന പുതിയൊരു വര്‍ഗം തന്നെ ജന്മമെടുത്തിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി ഇളവുകളാണ് പാറമട ഉടമകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമായി ചെയ്തു കൊടുത്തത്. മുന്‍ സര്‍ക്കാരും ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്തമായിരുന്നില്ല. നേരത്തെ ക്വാറി പ്രദേശങ്ങള്‍ ജനവാസ മേഖലയില്‍നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഇടത് മുന്നണി സര്‍ക്കാര്‍ ഇത് 50 മീറ്ററാക്കി ചുരുക്കി. അതിനുള്ളില്‍ തകരുന്ന വീടുകളും മരിക്കുന്ന ആളുകളും അങ്ങനെ ആയിക്കോട്ടെ എന്ന് ജനപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ കരുതുന്നുണ്ടാകണം. പ്രളയദുരന്തങ്ങള്‍ ഇനിയും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ക്വാറിഖന നം നടത്തിവരുന്നുണ്ട്.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് എതിരായിരുന്നു. എന്നാല്‍ രണ്ടാം പ്രളയത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനരാലോചനക്ക് എടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇനിയൊരു പ്രളയദുരന്തമുണ്ടാകാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്വാറിമാഫിയകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ സാധാരണക്കാരന്റെ ജീവനും വീടുകള്‍ക്കും സംരക്ഷണം നല്‍കുന്ന നിലപാടാണ് എടുക്കേണ്ടത്. അതോടൊപ്പം ദേശീയ വന്യജീവി വകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അനധികൃത ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയും ഉണ്ടാകണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  21 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago