ആലപ്പുഴ നഗരസഭാ ചെയര്മാന് രാജിവച്ചു; പ്രതിഷേധിച്ച് 10 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ് വിട്ടു
ആലപ്പുഴ: കോണ്‍ഗ്രസിലെ ധാരണയെ തുടര്‍ന്ന് ആലപ്പുഴ നഗരസഭ ചെയര്മാന് രാജിവച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് 10 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു.
നഗരസഭ ചെയര്മാന് തോമസ് ജോസഫാണ് ഡി.സി.സി നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ രാജിവച്ചത്. ഡി.സി.സി നേതൃത്വം തങ്ങളോട് ആലോചിക്കാതെ നഗരസഭ ചെയര്മാന് തോമസ് ജോസഫിനോട് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്ന പരാതി ഉയര്‍ത്തിയാണ് 10 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവച്ചത്. ചെയര്മാന് സ്ഥാനം അടുത്ത ഒരു വര്‍ഷത്തക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഇല്ലിക്കല്‍ കുഞ്ഞുമോന് നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. 52 അംഗ കൗണ്‍സിലില്‍ 21 പേരാണ് കോണ്‍ഗ്രസിനുള്ളത്. 10 പേര് രാജിവച്ചാല്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടും. കൗണ്‍സിലര്‍മാരായ രാജു താന്നിക്കല്‍, മോളി ലൂയിസ്, സീനത്ത് നാസര്‍, കെ.എ സാബു, ഐ.ലത, കെ.ജെ നിഷാദ്, കരോളിന് പീറ്റര്‍, ടി.പ്രദീപ് കുമാര്‍, കെ.ജെ നിഷാദ്, സജേഷ് ചാക്കുപറമ്പ് എന്നിവരാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജുവിന് പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി കാണിച്ച് കത്തുനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."