രാഹുലിനെ 'പപ്പു' എന്നു വിളിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാനം തെറിച്ചു
ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു'(കൊച്ചുപയ്യന്) എന്നു വിളിച്ച മുതിര്‍ന്ന നേതാവിനെതിരെ നടപടി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലാ പ്രസിഡന്റ് വിവേക് പ്രധാനിനെതിരെയാണ് നടപടി. അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ വാട്സ്? ആപ്പ് ഗ്രൂപ്പിലാണ് രാഹുലിനെ പപ്പുവെന്ന് അഭിസംബോധന ചെയ്ത് അദ്ദേഹം സന്ദേശം കുറിച്ചത്. മധ്യപ്രദേശിലെ കര്‍ഷക സമരങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത സന്ദേശത്തിലായിരുന്നു പരാമര്‍ശം. എതിരാളികള്‍ കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കായതിനാലാണ് നടപടി.
അതേസമയം, വാട്സ് ആപ്പ് സന്ദേശം ഫോട്ടോഷോപ്പ് ചെയ്തതാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും വിവേക് പ്രധാന് പറഞ്ഞു. ചൊവ്വാഴ്ചയാണ് വിവേക് പ്രധാനെ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും അച്ചടക്ക സമിതി നീക്കിയത്.
അതിനിടെ കോണ്‍ഗ്രസ് നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."