മുത്തൂറ്റ് സമരം: മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല
തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല.
മുത്തൂറ്റ് മാനേജ്‌മെന്റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചര്‍ച്ചയ്ക്കുശേഷം തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. യോഗത്തിനുമുന്‍പ് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മുത്തൂറ്റുമായി ലേബര്‍ കമ്മിഷണറേറ്റില്‍ വച്ച് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.മിനിമം വേതനം സംബന്ധിച്ച കോടതി തീരുമാനം വരുന്നതുവരെ ജീവനക്കാര്‍ക്ക് നിലവിലുള്ള ശമ്പളത്തില്‍ ഇടക്കാല വര്‍ധന വരുത്തണമെന്നും കോടതി തീരുമാനം വരുന്നമുറയ്ക്ക് അന്തിമ തീരുമാനമാകാമെന്നുമുള്ള നിര്‍ദേശം ഇന്നലത്തെ യോഗത്തില്‍ വച്ചെങ്കിലും മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്.
സമരവുമായി ബന്ധപ്പെട്ട മൂന്നാമത്തെ ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിയുന്നത്. മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോണ്‍ ചര്‍ച്ചയ്‌ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."