വോട്ടിന് കോഴ: പ്രതിഷേധത്തില്‍ മുങ്ങി തമിഴ്‌നാട് നിയമസഭ
ചെന്നൈ: വോട്ടിന് കോഴ ആരോപണത്തില്‍ മിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതാണ് ബഹളത്തിനിടയാക്കിയത്.
സ്പീക്കരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എമാര്‍ വില്‍പ്പനക്ക് എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പുറത്തെ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തി. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ ഡി.എം.കെ നേതാവ് സ്റ്റാലിന്‍ അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ബഹളം വെച്ച എം.എല്‍.എമാരെ സഭയില്‍ നിന്നും സ്പീക്കര്‍ പുറത്താക്കിയതിനെ തുടര്‍ന്ന് ഇവര്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ചാനലാണ് ഫെബ്രുവരിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനായി പണം നല്‍കുന്ന വീഡിയോ പുറത്ത് വിട്ടത്. എത്ര പണമാണ് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും ഇതിന്‍ മേല്‍ ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് കൂടിയായ എം.കെ സ്റ്റാലിന്‍ സഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."