അപകീര്‍ത്തിയും ഭീഷണിയും: മാണി സി.കാപ്പനെതിരേ ഹരജി
ആലപ്പുഴ: പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനെതിരേ സിനിമാ നിര്‍മാതാവ് നല്കിയ ഹരജി ആലപ്പുഴ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.
മാന്‍ ഓഫ് ദി മാച്ച് എന്ന സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിന് പൊലിസില്‍ വ്യാജ പരാതി നല്കി അപകീര്‍ത്തിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആലപ്പുഴ സ്വദേശിയായ നിര്‍മാതാവ് ഹസീബ് ഹനീഫയുടെ പരാതി. 2018ലാണ് സാറ്റലൈറ്റ് റൈറ്റിനെ ചൊല്ലി തര്‍ക്കം ഉണ്ടാകുന്നത്. മാണി സി.കാപ്പനാണ് മാന്‍ ഓഫ് ദി മാച്ച് നിര്‍മിച്ചത്. സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം ഹസീബ് ഹനീഫിന് 1,30,000 രൂപയ്ക്ക് നല്‍കിയിരുന്നു. 2018ല്‍ അത് വീണ്ടും മറിച്ചുവില്‍ക്കാന്‍ മാണി സി.കാപ്പന് ശ്രമിക്കവേ അത് തടഞ്ഞ ഹസീബിനെതിരേ പാലാ പൊലിസില്‍ കേസ് നല്കി. എന്നാല്‍, പൊലിസ് നടത്തിയ അന്വേഷണത്തില്‍ മാണി സി.കാപ്പന് നല്‍കിയത് കള്ളപ്പരാതി ആണെന്നും ഹസീബിന്റെ പക്കലുള്ളത് യഥാര്‍ഥ രേഖകളാണെന്നും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."