എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി
കാടാമ്പുഴ: തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ മാറാക്കര പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടത്തി. പൈപ്പ്ലൈന് പണി പൂര്‍ത്തീകരിച്ച 20 കിലോമീറ്റര്‍ പരിധിക്കുള്ളിലെ ഉപഭോക്താക്കള്‍ക്ക് കണക്ഷന് നല്കാന് തിരുമാനിച്ചു.
പഞ്ചായത്തിലെ പദ്ധതി പൂര്‍ത്തീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മാറാക്കര പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനപ്രതിനിധികളുടെയും വാട്ടര്‍ അതോറിറ്റി ഉദ്യേഗസ്ഥരുടെയും യോഗത്തില്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം. സുഹ്റ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പാറോളി, വി.പി സമീറ, സി.എച്ച് ജലീല്‍, എ.പി മൊയ്തീന് കുട്ടി മാസ്റ്റര്‍, വഹീദ ബാനു, സലീം മണ്ടായപ്പുറം, കെ.പി നാരായണന്, തിത്തുമ്മു സുഹ്റ, മുഹമ്മദലി പള്ളിമാലില്‍, പി.പി ബഷീര്‍, വി.പി ഹുസൈന്, കല്ലന് ആമിന, ചാത്തന് മേലേപ്പാട്ട്, ഒ.കെസുബൈര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ പി ശംസുദ്ദീന്‍, മനോജ്കുമാര്‍ സി.കെ,പൗലോസ് എബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."