പ്രളയാനന്തര നവകേരള പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ ഉള്‍പ്പെടുത്തുക- നവയുഗം.
ദമാം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിയ്ക്കാനായി കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കി ഉള്‍പ്പെടുത്തണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെയും, സംഘടനകളുടെയും സഹായത്തോടെ നടപ്പാക്കുന്ന പ്രവാസി പുനഃരധിവാസ പ്രോജക്റ്റുകള്‍ വഴി നാടിന്റെ വികസനവും, പ്രവാസം അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനഃരധിവാസവും ഒരുപോലെ സാധ്യമാകുമെന്നും ഇത്തരം പ്രോജക്റ്റുകള്‍ അവതരിപ്പിയ്ക്കാനും, അവയില്‍ നിക്ഷേപങ്ങള്‍ നടത്താനും പ്രവാസികള്‍ മുന്‍പോട്ടു വരണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് ക്യാമ്പ് ആവശ്യപ്പെട്ടു.
ദമാം റോസ് ഓഡിറ്റോറിയത്തില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന ലീഡേഴ്‌സ് ക്യാമ്പ് കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് റിപ്പോര്‍ട്ടും ഭാവിപരിപാടികളും അവതരിപ്പിച്ചു. കേന്ദ്രഭാരവാഹികളായ ജമാല്‍ വില്യാപ്പള്ളി, സാജന്‍ കണിയാപുരം മേഖല പ്രതിനിധികളും സംസാരിച്ചു. സിക്രട്ടറിമാരായ ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും അരുണ്‍ ചാത്തന്നൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."