തുടര്‍ച്ചയായ പ്രകൃതിക്ഷോഭം: വിദഗ്ധ സംഘം പഠനം തുടങ്ങി
ആലപ്പുഴ: സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് വിദഗ്ധ സംഘം പഠനം തുടങ്ങി. പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം ഇന്നലെ ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തി. മടവീഴ്ചയെ തുടര്‍ന്ന് ഏറെ നാശനഷ്ടമുണ്ടായ കുട്ടനാടന്‍ മേഖലകള്‍ സംഘം സന്ദര്‍ശിച്ചു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തുടര്‍ച്ചായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പഠിക്കുകയും അവയെ ഫലപ്രദമായി നേരിടാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുകയുമാണ് വിദഗ്ധ സംഘത്തിന്റെ ലക്ഷ്യം. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാടന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ്, സി.ഡബ്ല്യു.ആര്‍.ഡി.എം, ചെന്നൈ, മുംബൈ ഐ.ഐ.ടികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. ഭൂവിനിയോഗം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റം, പ്രകൃതി വിഭവങ്ങളുടെ ഉപയോഗം തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് സംഘത്തിന്റെ പഠനം. ദുരന്ത സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ പുതുക്കുന്നതിനുള്ള നിര്‍ദേശവും വിദഗ്ധ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."