HOME
DETAILS

വീട് വാടകയ്‌ക്കെടുത്ത് ചാരായ നിര്‍മാണം; നാലുപേര്‍ അറസ്റ്റില്‍

  
backup
November 02 2018 | 06:11 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a

നെയ്യാറ്റിന്‍കര: കാട്ടാക്കട, തൂങ്ങാംപാറ, പേയാട്, ചെമ്പൂര് തുടങ്ങിയ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ സ്പിരിറ്റും 16 ലിറ്റര്‍ ചാരായവും 120 ലിറ്റര്‍ കോടയുമായി നാലുപേര്‍ പിടിയിലായി. നെയ്യാറ്റിന്‍കര എക്‌സൈസ് ഷാഡോ സംഘവും ഇന്റലിജന്‍സും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. വാറ്റുപകരണങ്ങളും മദ്യം കടത്താന്‍ ഉപയോഗിച്ച രണ്ടുവാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് മലവിള സ്വദേശി വിനോദ് (35), പേയാട് സ്വദേശി സുധി സുരേഷ് (29), സൂസന്‍ എന്ന സാം വത്സലം (35), ചെമ്പൂര് സ്വദേശി തമ്പി എന്ന ചന്ദ്രന്‍ (46) എന്നിവരാണു പിടിയിലായത്. പേയാടിനു സമീപം വീട് വാടകയ്‌ക്കെടുത്ത് ചാരായം വാറ്റിയും സ്പിരിറ്റ് കൊണ്ടുവന്നു നേര്‍പ്പിച്ചു ചാരായമാക്കിയുമാണു വില്‍പ്പന നടത്തിയിരുന്നത്. വാറ്റ് കേന്ദ്രത്തെക്കുറിച്ച് അറിവ് കിട്ടിയതിനെ തുടര്‍ന്നു പ്രതികളെ 15 ദിവസത്തിലധികമായി ഷാഡോ ടീം നിരീക്ഷണം നടത്തിയാണ് പിടികൂടിയത്.
നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ കോമളന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ഷാജു, ഗോപകുമാര്‍, രാജേഷ്, ബിജുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിശാഖ്, ഹരിപ്രസാദ്, രഞ്ജിത്ത്, ശങ്കര്‍, അഖില്‍, സുരേഷ്, സനല്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  20 days ago