കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് വികസനത്തിന് 10 കോടി അനുവദിച്ചു
പുത്തനത്താണി: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് വികസനത്തിനായുള്ള സ്ഥലമെടുപ്പിനായി പത്തു കോടി രൂപ അനുവദിച്ചതായി പ്രൊഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
സ്ഥലമേറ്റെടുക്കുന്നതിനുള്ള അവാര്‍ഡ് തുക പാസാക്കുന്നതിനായി പത്തു കോടിരൂപയുടെ ഭരണാനുമതി നല്കി ഉത്തരവായി.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തുടക്കം കുറിച്ച കഞ്ഞിപ്പുര-മൂടാല്ബൈപ്പാസ് നിര്‍മാണത്തിന്റെ രണ്ടണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപെടുത്തുന്നതിനായി പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിരന്തരമായ ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് അടുത്തഘട്ടം സ്ഥലമെടുപ്പിനായി പത്ത് കോടി രൂപ അനുവദിച്ചത്. ബൈപ്പാസിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ടണ്ട് സര്‍ക്കാറില്‍ നിന്ന് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് വൈദ്യുതി പോസ്റ്റുകളും കുടിവെള്ള വിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങയ വകുപ്പുകളുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്ത്കൊണ്ടണ്ടിരിക്കുകയാണെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."