HOME
DETAILS

ഇ സിഗരറ്റ് നിരോധിച്ചു

  
backup
September 19 2019 | 01:09 AM

e-cigarette-banned-in-india

 


ന്യൂഡല്‍ഹി: ഇ സിഗരറ്റ്, ഇ ഹുക്ക തുടങ്ങിയവ രാജ്യത്ത് നിരോധിച്ചു. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇ സിഗരറ്റ് ഉപയോഗിക്കുന്നതിന് പുറമെ അതിന്റെ നിര്‍മാണം, കയറ്റുമതി, ഇറക്കുമതി, വില്‍പന, വിതരണം, സൂക്ഷിച്ചുവയ്ക്കല്‍, പരസ്യം ചെയ്യല്‍ തുടങ്ങിയവയും നിരോധിച്ചു.
ഇ സിഗരറ്റുകളുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് നിരോധനമെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 2011നും 2016നും ഇടയില്‍ ഇ സിഗരറ്റ് ഉപയോഗത്തില്‍ 900 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി അമേരിക്കയിലെ പഠനം ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരിച്ചു. അമേരിക്കയിലെ അനുഭവം മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ വ്യാപകമാവും മുമ്പുതന്നെ അതുനിരോധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇ സിഗരറ്റുകള്‍, അല്ലെങ്കില്‍ ഇലക്ട്രോണിക് പുകവലിയുപകരണങ്ങള്‍ എന്നിവയുടെ ഉപയോഗത്തില്‍ അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ 77.8 ശതമാനത്തിന്റെ വര്‍ധന സമീപകാലത്തുണ്ടായതായും ഏഴു പേര്‍ ഇതുമൂലം അവിടെ കൊല്ലപ്പെട്ടതായും നിര്‍മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഇ സിഗറ്റുകള്‍ നിയന്ത്രിക്കാര്‍ സര്‍ക്കാര്‍ നേരത്തെയും ചില നടപടികള്‍ സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 28ന് ഇ സിഗരറ്റുകള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago