രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിമാര്‍ സോണിയയെയും യെച്ചൂരിയെയും കാണുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും എം വെങ്കയ്യ നായിഡുവും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഫുല്‍ പാട്ടേലുമായും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ സതീഷ് മിശ്രയുമായും ഇരുവരും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതേ കാര്യത്തില്‍ ചര്‍ച്ച ചെയ്യാനായി പ്രതിപക്ഷ നേതാക്കളുടെ യോഗം പാര്‍ലമെന്റിനുള്ളില്‍ ചേരുകയാണ്. ശേഷം പ്രതിപക്ഷ നേതാക്കളും പരസ്പരം ചര്‍ച്ച നടത്തും.
അടുത്ത രാഷ്ട്രപതിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് ജൂലൈ 17നാണ് നടക്കുക.
എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ ശക്തമായ മത്സരത്തിനൊരുങ്ങണമെന്ന ലക്ഷ്യത്തോടെ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം നേരത്തെ ചേര്‍ന്നിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നതിനു വേണ്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിമാരായ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു, അരുണ്‍ ജയ്റ്റ്ലി എന്നിവരെ ഏല്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."