പരിസ്ഥിതി മലിനീകരണത്തിനെതിരേ 'സ്റ്റെപ്പ്' പദ്ധതി; മൂന്നാം ഘട്ടത്തിന് തുടക്കം
കൊല്ലം: കേരളാ പൊലിസ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളാ സ്ക്രാപ്പ് മര്‍ച്ചന്റസ് അസോസിയേന്റെ സഹകരണത്തോടെ പരിസ്ഥിതി മലിനീകരണത്തിനെതിരേ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി പ്ലാസ്റ്റിക്ക് അനുബന്ധ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് റീ സൈക്കിള്‍ ചെയ്യുന്ന സ്റ്റെപ്പ് പദ്ധതിക്ക് കൊല്ലം സിറ്റി പൊലിസ് ജില്ലയില്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണ്.
പദ്ധതിയുടെ മൂന്നാം ഘട്ടമായി കൊല്ലം ജില്ലാ ആശുപത്രിയിലേയും കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ഹോസ്പിറ്റലിലേയും അജൈവമാലിന്യ ശേഖരണപരിപാടിയുടെ ഉദ്ഘാടനം കൊല്ലം സിറ്റി പൊലിസ് മേധാവി പി.കെ. മധു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. അജിത്കുമാര്‍ അധ്യക്ഷനായി. ജില്ലാ അസി. കലക്ടര്‍ എസ്. ഇലക്കിയ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജിജു. സി. നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജി. സിന്ദിര്‍ലാല്‍, ജില്ലാ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വസന്തദാസ്, വിക്ടോറിയ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സൈജു ഹമീദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അജിത, അസി.കമ്മീഷണര്‍ എ. പ്രതീപ്കുമാര്, കെ.പി.എ. സംസ്ഥാന ട്രഷറര്‍ എസ്. ഷൈജു, ശുചിത്വമിഷന് ജില്ലാ കോാര്ഡിനേറ്റര് ജി. സുധാകരന്, കെ.എസ്.എം.എ ജില്ലാ സെക്രട്ടറി അന്‍ഷാദ് മജീദ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തന്, ജില്ലാ പൊലിസ് സോസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.എ സംസ്ഥാനിര്വാഹകസിതി അംഗം ഷിനോദാസ് എസ്.ആര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."