HOME
DETAILS

അയല്‍രാജ്യങ്ങളുടെ നടപടി ബഹിഷ്‌കരണം മാത്രമാണെന്ന വാദം തള്ളി ഖത്തര്‍

  
backup
June 14 2017 | 14:06 PM

572724242

ദോഹ: ഖത്തറിനെതിരായ അയല്‍ രാജ്യങ്ങളുടെ നടപടി ബഹിഷ്‌കരണം മാത്രമാണെന്ന സഊദിയുടെ വാദം ഖത്തര്‍ തള്ളി. നയതന്ത്ര സാമ്പത്തിക ബന്ധം വിഛേദിക്കുകയും വ്യോമ, കര, കടല്‍ ഗതാഗതം അടക്കുകയും ചെയ്ത നടപടി നിയമവിരുദ്ധ ഉപരോധമാണെന്ന് ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ അംഗീകരിച്ച കാര്യമാണെന്ന് ഖത്തര്‍ വിദേശ കാര്യമന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഡയറക്ടര്‍ വ്യക്തമാക്കി. ഖത്തറിന്റെ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നും തങ്ങള്‍ ഖത്തറിനെ ബഹിഷ്‌കരിക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള സഊദി വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏക കരമാര്‍ഗം അടക്കുകയും അയല്‍ രാജ്യങ്ങളുടെ വ്യോമ, കടല്‍ അതിര്‍ത്തി വിലക്കുകയും ചെയ്ത നടപടി ബഹിഷ്‌കരണം എന്നു പറയാനാവില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഖത്തര്‍ ജനതയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഉപരോധം തന്നെയാണിത്. സാഹോദര്യ ബന്ധത്തിനും ഇസ്്‌ലാമിക തത്വങ്ങള്‍ക്കും അന്താരാഷ്ട്ര നിയമത്തിനും എതിരാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വീകാര്യമല്ല. രണ്ടു സഹോദര രാജ്യങ്ങള്‍ തമ്മില്‍ ഇങ്ങിനെയൊരു നടപടി സ്വീകരിക്കുന്നത് ബുദ്ധിപരമല്ല. ഭീകരതയെ ഖത്തര്‍ ഒരിക്കലും പ്രോല്‍സാഹിപ്പിച്ചിട്ടില്ല.

അയല്‍ രാജ്യങ്ങളുമായുള്ള സാഹോദര്യ ബന്ധത്തെ മാനിക്കുന്നതിനാലാണ് സമാനമായ നടപടി ഖത്തര്‍ അങ്ങോട്ട് സ്വീകരിക്കാത്തത്. ഖത്തറിനെതിരായ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭീകര പട്ടിക യു.എന്‍ തന്നെ തള്ളിക്കളഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങള്‍ക്കാവശ്യമായ ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന് ജൂണ്‍ 5ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഖത്തറിന് ഭക്ഷണമോ മരുന്നോ ദുരിതാശ്വാസമായി സ്വീകരിക്കേണ്ട സാഹചര്യമില്ല. ലോകത്തെ ദുരിതമനുഭവിക്കുന്ന നിരവധി രാജ്യങ്ങള്‍ക്ക് ഭക്ഷണ, വൈദ്യ സഹായം ഖത്തര്‍ ഇപ്പോഴും തുടരുന്നുണ്ട്.

ഖത്തറിന് ഭക്ഷണ, വൈദ്യ സഹായം വേണമെങ്കില്‍ നല്‍കാമെന്ന സൗദി വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും തന്നെ കര, വ്യോമ, കടല്‍ മാര്‍ഗങ്ങള്‍ അടച്ചത് ബഹിഷ്‌കരണമല്ല ഉപരോധമാണെന്ന് വ്യക്തമാണെന്നും അവരുടെ പ്രസ്താവനകളിലെ വൈരുധ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിനെതിരേ ഉപരോധമില്ലെന്നും ഖത്തറിലേക്കുള്ള ഗതാഗതമൊന്നും തടസ്സപ്പെട്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം സൗദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ജുബൈര്‍ വാഷിങ്ടണില്‍ പറഞ്ഞിരുന്നു. ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്തണമെന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിന്റെ വിമാനത്താവളവും തുറമുഖവുമൊക്കെ തുറന്നു കിടക്കുകയാണ്. തങ്ങളുടെ വ്യോമ മേഖല ഉപയോഗിക്കാന്‍ പാടില്ലെന്നു മാത്രമാണ് സൗദി പറഞ്ഞതെന്നും അതു രാജ്യത്തിന്റെ പരമാധികാരമാണെന്നും ആല്‍ജുബൈര്‍ അവകാശപ്പെട്ടിരുന്നു. ഖത്തറിന് ആവശ്യമെങ്കിലും ഭക്ഷണവും മരുന്നും ദുരിതാശ്വാസമായി എത്തിക്കാന്‍ സൗദി രാജാവ് സന്നദ്ധമാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago