ബൈക്ക് യാത്രക്കാര്‍ മരിച്ച കേസ്: ടിപ്പര്‍ ലോറി ഡ്രൈവര്‍ക്ക് തടവ് ശിക്ഷ
തൃശൂര്‍: അമിത വേഗതയിലും അശ്രദ്ധമായും ഓടിച്ച ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ച കേസില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ നാലു വര്‍ഷവും ഒന്‍പത് മാസത്തിനും തടവിന് ശിക്ഷിച്ചു. 2010 മെയ് 17ന് നടത്തറ ജങ്ഷനിലാണ് സംഭവം നടന്നത്. മണ്ണുത്തി ഭാഗത്ത് നിന്ന് നടത്തറ ജങ്ഷനിലേക്ക് അമിതവേഗതയില്‍ ഹെഡ് ലൈറ്റ് ഇടാതെ ടിപ്പര്‍ ലോറി ഓടിച്ചു വന്ന മുളയം ആശാരിക്കാട് താമരശ്ശേരി വീട്ടില്‍ അരുണിനെയാണ് കോടതി ശിക്ഷിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സെബാസ്റ്റ്യനും പുറകിലിരുന്നു യാത്ര ചെയ്യുകയായിരുന്ന പ്രവീണും അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിന് ശേഷം ടിപ്പര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികര്‍ക്കാരെ ആശുപത്രിയിലെത്തിക്കാന്‍ തയാറാകാതെ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഹെഡ്‌ലൈറ്റ് ഇടാതെ അര്‍ധരാത്രി വാഹനം ഓടിച്ചാല്‍ അപകടം സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടു വാഹനം ഓടിച്ചതിനാല്‍ പ്രതി നരഹത്യ വകുപ്പ് പ്രകാരം ശിക്ഷിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സാധാരണ വാഹനാപകട കേസുകളില്‍ നിന്ന് വിഭിന്നമായി കോടതി ശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."