കര്‍ഷക കൂട്ടായ്മയിലും ആപ്പ് വച്ച് സി.പി.എം
കൊട്ടാരക്കര: പള്ളിക്കല്‍ ഏലായെ കാര്‍ഷിക സമൃദ്ധിയിലേക്ക് തിരികെയെത്തിക്കാന്‍ മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നാണ് പുതിയ തീരുമാനമെടുത്ത് 200 ഏക്കറില്‍ ഇന്ന് വിത്തെറിയാനിരിക്കുന്നത്. ഇത് സി.പി.എമ്മിന് മാത്രം പിടിച്ചില്ല. അവര്‍ സമാന്തര ഉദ്ഘാടനം നടത്തി നാടിന്റെ വികസനത്തിലും തങ്ങള്‍ രാഷ്ട്രീയം കലര്‍ത്തുമെന്ന് തന്നെ പ്രഖ്യാപിച്ചു. സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി.ഐ വ്യത്യാസമില്ലാതെ ജനപ്രതിനിധികളും, കര്‍ഷകസംഘടനകളും കൂട്ടായ്മയുടെ ഭാഗമായിട്ടായിരുന്നു നെല്‍കൃഷി നടത്താന്‍ തീരുമാനിച്ചത്.
എല്ലാവരും ഒത്ത് ചേര്‍ന്ന് നിലമെടുത്ത്, നിലമൊരുക്കി വിത്തെറിയാന്‍ പാകത്തിലാക്കി. മിഥുനം ഒന്നിന് വിത്തെറിയാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും ക്ഷണിച്ചു. തലേന്ന് സി.പി.എം ഏരിയാ നേതൃത്വം ഇടപെട്ട് പാര്‍ട്ടിക്കാരായ കര്‍ഷകരോട് കൂട്ടായ്മയില്‍ നിന്ന് പുറത്തുപോകാന്‍ ആഞ്ജാപിക്കുകയായിരുന്നു. ബി.ജെ.പി മെമ്പറും, കോണ്‍ഗ്രസ് മെമ്പറുമൊക്കെ നേതൃത്വം നല്കുമ്പോള് പാര്ട്ടിക്കാര് സഹകരിക്കാന്‍ പാടില്ലെന്നായിരുന്നു സി.പി.എം തീട്ടൂരം.
കൃഷിയല്ലേ സഖാവെ അതിലും വേണോ രാഷ്ട്രീയം എന്ന് ചോദിച്ച സഖാവിനെ താക്കീത് നല്കി ഇരുത്തിയ ശേഷം ഇന്നലെ 50 ഏക്കര്‍ നിലത്തില്‍ കര്‍ഷകസംഘത്തിന്റെ പേരില്‍ സമാന്തര ഉദ്ഘാടനവും നടത്തി. കൃഷിക്ക് മുന്‍പന്തിയില്‍ നിന്ന സി.പി.ഐക്കാരാനായ ബ്ലോക്ക് മെമ്പറോടും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
നാട്ടുകാര്‍ ഒരുമിച്ചെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മണ്ണില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടന്നും സി.പി.ഐ നിലപാടെടുത്തു. ഇതോടെ ഒറ്റപ്പെട്ട സി.പി.എമ്മിന്റെ ഉദ്ഘാടന ചടങ്ങിലും കര്‍ഷക പങ്കാളിത്തം ഇല്ലാതായതും നാണക്കേടായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."