വിദ്യാര്‍ഥികളെ വലയ്ച്ച് കെ.എസ്.ആര്.ടി.സി കണ്സഷന് കാര്‍ഡ് വിതരണം
കൊല്ലം: പുതിയ അധ്യയനവര്‍ഷം തുടങ്ങിയതോടെ കെ.എസ്.ആര്.ടി.സിയിലെ കണ്സഷന് കാര്‍ഡ് വിതരണം വിദ്യാര്‍ഥികളെ വലയ്ക്കുന്നു. ജില്ലാ ആസ്ഥാനമായ കൊല്ലത്തെ കെ.എസ്.ആര്.ടി.സി സ്റ്റേഷനില്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ ഡിപ്പോകളിലും രാവിലെമുതല്‍ തന്നെ കണ്സഷന് കാര്‍ഡിനായി തിരക്കാണ്. വിദ്യാര്‍ഥികള്‍ക്കു പകരം കൂടുതലും രക്ഷകര്‍ത്താക്കളാണ് കാര്‍ഡ് എടുക്കാനെത്തുന്നത്. രാവിലെ 8 മുതല്‍ 11 വരെയാണ് അപേക്ഷ സ്വീകരിക്കുന്ന സമയം. വൈകിട്ട് മൂന്നുമുതല്‍ നാലുവരെയാണ് പുതിയ കാര്‍ഡ് നല്‍കുന്നത്.
എല്ലാ ഡിപ്പോകളിലും ഒറ്റ കൗണ്ടര്‍ മാത്രമാണുള്ളത്. ഇതിനാല്‍ പലര്‍ക്കും അപേക്ഷ നല്കാന് കഴിയാതെ മടങ്ങേണ്ടിവരുന്നു.
കണ്ടക്ടര്‍മാരെയാണ് ഇതിനായി നിയോഗിക്കുന്നത്. എന്നാല്‍ ആവശ്യത്തിലധികം മിനിസ്റ്റീരിയല്‍ ജീവനക്കാരുള്ള കെ.എസ്.ആര്.ടി.സിയില്‍ ഓരോ ഡിപ്പോയിലും ഒന്നോ രണ്ടോ കണ്ടക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പഠിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും സാക്ഷ്യപത്രം ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച അപേക്ഷ രാവിലെ വാങ്ങിയാല്‍ വൈകിട്ട് നല്കുന്ന രീതിയാണ് കൊല്ലം സ്റ്റേഷനില്‍. ഇവിടെ പരാതിക്കിടയില്ലാതെയാണ് കാര്‍ഡ് നല്‍കുന്നത്.
എന്നാല്‍ മറ്റു ചില ഡിപ്പോകളില്‍ അതതു ദിവസം വാങ്ങുന്ന അപേക്ഷക്ക് കാര്‍ഡുകള്‍ കൊടുക്കുന്നത് മൂന്നുംനാലും ദിവസം കഴിഞ്ഞാണ്. അപേക്ഷകരില്‍ നിന്നും വാങ്ങുന്ന പണം അതത് ദിവസംതന്നെ ഡിപ്പോയില്‍ അടയ്ക്കാറില്ലെന്നാണ് അറിയുന്നത്.
മുന്‍ദിവസങ്ങളില്‍ വാങ്ങിയ അപേക്ഷയ്ക്ക് പകരം കാര്‍ഡു നല്കുന്ന ദിവസമാണ് അതിന്റെ പണം ഡിപ്പോയില്‍ അടയ്ക്കാറുള്ളത്. ഇത്തരത്തില്‍ സാമ്പത്തിക തിരിമറി നടക്കാറുണ്ടെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. നോട്ടു നിരോധനത്തെ തുടര്‍ന്ന് ദിവസവും ലക്ഷക്കണക്കിനു രൂപയുടെ പഴയ നോട്ടുകള്‍ മാറിയെടുത്ത കരുനാഗപ്പള്ളി ഡിപ്പോക്കെതിരെയും ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."