കാല്‍പന്ത് കളിയുടെ ആരവങ്ങളുണര്‍ന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിസില്‍ മുഴങ്ങുന്നു
നവംബര്‍ രണ്ടാം വാരത്തോടെ എടത്തനാട്ടുകരയിലും, ഡിസംബര്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലും, 16 മുതല്‍ കൊപ്പത്തും നടക്കും. വരും മാസങ്ങളില്‍ മണ്ണാര്‍ക്കാട്, ആലത്തൂര്‍, ആലുങ്ങല്‍, ചാലിശ്ശേരി എന്നിവിടങ്ങളിലും കാല്‍പന്ത് കളിക്ക് വേദിയൊരുങ്ങും
മണ്ണാര്‍ക്കാട്: കാല്‍പന്ത് കളിയുടെ ആരവങ്ങളുണര്‍ന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിസില്‍ മുഴങ്ങുന്നു.ആവേശ കൊടുമുടിയിലെത്തി നില്‍ക്കുകയാണ് മലബാറിലെ ഫുട്‌ബോള്‍ ആരാധകര്‍.സെവന്‍സ് ഫുട്‌ബോളാണ് മലബാറിന്റെ മുഖമുദ്ര.കേരളത്തില്‍ ഇത്രയേറെ ആരാധകരുള്ള മറ്റൊരു വിനോദം ഇല്ലെന്നുതന്നെ പറയാം.
നവംബര്‍ മാസത്തോടെ പുതിയ സീസണുകള്‍ക്ക് തുടക്കമാകുന്നതോടെ ആരാധകര്‍ മുഴുവനും ഫുട്‌ബോള്‍ ലഹരിയിലാവും.ലോക ഫുട്‌ബോള്‍ ക്ലബ്ബുകളെ പോലും വെല്ലുന്ന രീതിയില്‍ പുതിയ രൂപത്തിലും ഭാവത്തിലുമാണ് മലബാറിലെ ക്ലബ്ബുകള്‍ അണിഞ്ഞൊരുങ്ങുന്നത്.
പുതിയ സീസണിന് മുന്‍പായി വന്‍കിട താരങ്ങളെ സ്വന്തം ക്ലബ്ബിലേക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് മാനേജുമെന്റുകള്‍. ഇത്തവണയും 'സുഡാനി' കള്‍ക്കാണ് ആരാധകര്‍ ഏറെയും. കരുത്തുറ്റ ശരീരവും അസാമാന്യ മെയ്്‌വഴക്കവും തന്നെയാണ് ആരാധകരെ ത്രസിപ്പിക്കുന്നത്. നൈജീരിയ, സുഡാന്‍, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സുഡാനികളെ ഇറക്കുമതി ചെയ്യുന്നത്.
ജില്ലയില്‍ ടൂര്‍ണമെന്റുകള്‍ക്ക് ആദ്യം പന്തുരുളുന്നത് വിളയൂര്‍കുപ്പൂത്തിലാണ്. നവംബര്‍ ആദ്യ വാരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഒരു മാസക്കാലം നീണ്ടുനില്‍ക്കും.
തുടര്‍ന്ന് നവംബര്‍ രണ്ടാം വാരത്തോടെ എടത്തനാട്ടുകരയിലും, ഡിസംബര്‍ ഒന്നു മുതല്‍ ഷൊര്‍ണ്ണൂരിലും, 16 മുതല്‍ കൊപ്പത്തും നടക്കും. വരും മാസങ്ങളില്‍ മണ്ണാര്‍ക്കാട്, ആലത്തൂര്‍, ആലുങ്ങല്‍, ചാലിശ്ശേരി എന്നിവിടങ്ങളിലും കാല്‍പന്ത് കളിക്ക് വേദിയൊരുങ്ങും.
മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്‌ബോള്‍ പരിശീലനത്തിനുമാണ് സംഘാടകര്‍ ഉപയോഗിക്കാറ് എന്നൊരു പ്രത്യേകത കൂടി ഇത്തരം മത്സരങ്ങള്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."