ജി.എസ്.ടി കൗണ്‍സില്‍ ആശ്വാസമേകുമെന്ന പ്രതീക്ഷയില്‍ വിപണി
മുംബൈ:വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ വിപണി. ഗോവയിലാണ് കൗണ്‍സില്‍ യോഗം നടക്കുക.
കാറുകളടക്കം വാഹനങ്ങള്‍ക്കും ഹോട്ടല്‍ വ്യവസായത്തിനും കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍ക്കും നികുതിയിളവ് വരുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എകദേശം 75,000 കോടിരൂപയുടെ നികുതി ഇളവാണ് ഉദ്ദേശിച്ചിരുന്നത്. ഇതു ബജറ്റിനെ ബാധിക്കാതിരിക്കാന്‍ അഞ്ചു ശതമാനം നികുതി എട്ടുശതമാനമായി കൂട്ടാനും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇവ ഭക്ഷ്യ വസ്തുക്കളുടെ നികുതിയേയും ബാധിക്കുമെന്നതിനാല്‍ അവ ഉപേക്ഷിക്കുകയായിരുന്നു. പുകയില ഉല്‍പന്നങ്ങള്‍ ഉള്‍പ്പടെ നിലവില്‍ അധിക നികുതിയും സെസും ഉള്ളവയ്ക്ക് നികുതി വര്‍ദ്ദിപ്പിക്കാനാണ് സാധ്യക.
വാഹന വ്യവസായ രംഗത്തെ പ്രതിസന്ധി ഇല്ലാതാക്കാന്‍ അവയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18ശതമാനമാക്കി കുറയ്ക്കാനാണ് ആലോചിക്കുന്നത്.
ഇതുവഴി ഒരു വര്‍ഷം 60,000 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാക്കും. ഇതും താങ്ങാനാവുന്നതല്ലെന്ന് ജി.എസ്.ടി ഫിറ്റ്‌മെന്റ് കമ്മറ്റി വിലയിരുത്തിയിട്ടുണ്ട്. ബിസ്‌ക്കറ്റ കമ്പനികള്‍ നികുതിയിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇപ്പോള്‍ 18ശതമാനമാണ് ജി.എസ്.ടി. കിലോഗ്രാമിന് നൂറില്‍ താഴെ വിലയുള്ള സാധനങ്ങള്‍ക്ക് ജി.എസ്.ടി അഞ്ചുശതമാനമായി കുറയ്ക്കണമെന്നാണ്. കമ്പനി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഹോട്ടല്‍ രംഗത്തും നികുതി ഇളവ് വേണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരും രംഗത്തുണ്ട്.
സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് ചരക്ക് സേവന നികുതിയില്‍ ഇളവ് വരുത്തണമെന്ന ആശയമാണ് എല്ലാ മേഖലയില്‍പ്പെട്ടവര്‍ക്കുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."