പ്രധാനമന്ത്രിക്കെതിരെ അമേരിക്കയില്‍ 'ഗോ ബാക്ക് മോദി' വിളി; പ്രതിഷേധം ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സിലിന്റേത്
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ഗോ ബാക്ക്' വിളിയുമായി അമേരിക്കയില്‍ പ്രതിഷേധം. ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളാണ് മോദിക്കെതിരെ പ്രതിഷേധം നടത്തിയത്.
ഗോ ബാക്ക് വിളിക്കൊപ്പം, 'കശ്മീരിലെ രക്ഷിക്കൂ', 'കശ്മീരിനൊപ്പം' തുടങ്ങിയ മുദ്രവാക്യങ്ങളും വിളിക്കുകയും പ്ലക്കാര്‍ഡില്‍ എഴുതുകയും ചെയ്തു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്ക് പറഞ്ഞു.
മോദിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയേയും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണ്. അതില്‍ നിന്നും അവര്‍ക്ക് കൈകഴുകാനാവില്ല. - അദ്ദേഹം പറഞ്ഞു.
ഹൗഡി മോഡി എന്ന് പറയുന്നതിനുപകരം ആളുകള്‍ Adios Modi (മോദിക്ക് വിട) എന്ന് പറയണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ഹൂസ്റ്റണില്‍ നടക്കുന്ന ഒരു മെഗാ പരിപാടിയാണ് ഹൗഡി മോദി. സെപ്റ്റംബര്‍ 22 നാണ് പരിപാടി. യു.എസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ആദ്യപരിപാടിയാണ് ഇത്.
ഹ്യൂസ്റ്റണിലെ എന്‍.ആര്.ജി സ്റ്റേഡിയത്തില്‍ നടക്കുന്ന സെപ്റ്റംബര്‍ 22 ന് നടക്കുന്ന 'ഹൗഡി,മോഡി! ഷെയര്‍ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്' പരിപാടിയില്‍ പങ്കെടുക്കാന്‍ യു.എസിലുടനീളമുള്ള 50,000 ത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."