'അയോധ്യയിലെ രാമക്ഷേത്രത്തെപ്പറ്റി മിണ്ടരുത്, എടുത്തുചാടി അസംബന്ധം വിളമ്പുന്നത് നിര്‍ത്തണം''; നേതാക്കള്‍ക്ക് രൂക്ഷമായ താക്കീതുമായി നരേന്ദ്രമോദി
മുംബൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെപ്പറ്റി അനാവശ്യമായ പ്രസ്താവനകളൊന്നും നടത്തരുതെന്ന് നേതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താക്കീത്. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എടുത്തുചാട്ടക്കാരായ പലനേതാക്കളും ഈ കാര്യത്തില്‍ അസംബന്ധങ്ങള്‍ വിളിച്ചു പറയുന്ന സാഹചര്യമാണുള്ളതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യാ വിഷയും കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കോടതി വ്യവഹാരങ്ങള്‍ക്ക് കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയും ശിവസേനയുടെ തലവനുമായ ഉദ്ദവ് താക്കറെ നരേന്ദ്രമോദിയുടെ ഭരണത്തില്‍ രാമക്ഷേത്ര നിര്‍മാണം നടക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ തന്നെ മോദി നടത്തിയ പ്രസ്താവന ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന കാര്യത്തില്‍ വരെ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ആരുടെയും പേരെടുത്ത് വിമര്‍ശിക്കാതെയാണ് മോദി പ്രസ്താവന നടത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് മോദിക്കെതിരേ എതിര്‍ വികാരമുയര്‍ന്നു വന്നപ്പോഴും കോടതി നടപടിക്രമങ്ങളുടെ പേരുപറഞ്ഞ് മോദി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."