കോട്ടക്കലിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണത്തിന് ട്രാഫിക് വാര്ഡന്മാര്
കോട്ടക്കല്‍: ടൗണിലും പരിസരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അധികൃതരുടെ പുതിയ പദ്ധതി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് ഇനി മുതല്‍ ട്രാഫിക് വാര്ഡന്മാരും നിരത്തിലുണ്ടാകും. സ്വകാര്യസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ചങ്കുവെട്ടി ജങ്ഷന്, ആയുര്‍വേദ കോളജിനു മുന്‍വശം എന്നിവിടങ്ങളിലാണ് വാര്ഡന്മാരുടെ സേവനം ഉണ്ടാകുക.
തുടക്കത്തില്‍ പൊലിസിനെ സഹായിക്കാനായി രണ്ടുപേരെ നിയമിക്കും. ചങ്കുവെട്ടി ജങ്ഷന്, ആയുര്‍വേദ കോളജ് ജങ്ഷന്, പറപ്പൂര് റോഡ് ജങ്ഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കുള്ളത്. പെരുന്നാള്‍ സീസണായതോടെ ടൗണും പരിസരവും ട്രാഫിക് ബ്ലോക്കില്പെടുന്നത് സ്ഥിരമായിരിക്കുകയാണ്. വേണ്ടത്ര ട്രാഫിക് പൊലിസ് ഇല്ലാത്തത് കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്. കൂടാതെ വൈകുന്നേര സമയങ്ങളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സ്വാകര്യ ബസുകളില്‍ കയറിപ്പറ്റാനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പദ്ധതി വിജയിക്കുന്നതോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."