മുത്വലാഖ് ഓര്‍ഡിനന്‍സ്: സമസ്തയുടെ ഹരജിക്കു പ്രസക്തിയുണ്ടെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓര്‍ഡിനന്‍സിനെ ചോദ്യംചെയ്തുകൊണ്ടുള്ള സമസ്തയുടെ ഹരജി പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളം ഈമാസം അവസാനം ആരംഭിക്കുകയാണെന്നും അതോടെ ഓര്‍ഡിനന്‍സ് സ്വാഭാവികമായി ലാപ്സാകുമെന്നും കോടതി നിരീക്ഷിച്ചതോടെയാണിത്.
ആയതിനാല്‍ അതിനകത്തുള്ള ചുരുങ്ങിയ കാലത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് വാദം കേള്‍ക്കാനുള്ള സമയമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കാലയളവിനുള്ളില്‍ മുത്വലാഖിനെതിരെയുള്ള ശിക്ഷാ നടപടി പാടില്ലെന്ന് സമസ്ത ചീഫ് ജസ്റ്റിസിനു മുന്‍പാകെ ആവശ്യപ്പെട്ടു.
ഓര്‍ഡിനന്‍സിനെതിരെ സമസ്ത ഉന്നയിച്ച വാദങ്ങള്‍ പ്രസക്തമാണെന്നും എന്നാല്‍ ഈ ഘട്ടത്തില്‍ കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും കോടതി പറഞ്ഞു. ഈ ഓര്‍ഡിനന്‍സിനു പകരം പാര്‍ലമെന്റ് നിയമം പാസാക്കുകയോ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിനു ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതേ ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം നടത്തുകയോ ചെയ്യുന്നപക്ഷം അതു ചോദ്യംചെയ്തുകൊണ്ട് ഇതേ കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വാക്കാല്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ ഹരജി പിന്‍വലിക്കുകയാണെന്ന് സമസ്തയുടെ അഭിഭാകന് കോടതിയെ അറിയിച്ചു. സമസ്തയ്ക്കു വേണ്ടി സുല്‍ഫിക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരായി.
സമസ്ത അഭിഭാഷകന് ത്വയ്യിബ് ഹുദവിയുടെ പ്രതികരണം
[audio mp3="http://suprabhaatham.com/wp-content/uploads/2018/11/samastha.mp3"][/audio]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."