ടീച്ചേഴ്സ് ആന്‍ഡ് ലൈബ്രേറിയന്‍ അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി
വളാഞ്ചേരി: ടീച്ചേഴ്സ് ആന്‍ഡ് ലൈബ്രേറിയന്‍ അസോസിയേഷന് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണയോഗം വളാഞ്ചേരിയില്‍ നടന്നു. പതിനൊന്നിന പരിപാടി പ്രകാരം സ്ഥാപിതമായ സാംസ്കാരിക കേന്ദ്രങ്ങളിലെ ലൈബ്രേറിയന്‍, നഴ്സറി ടീച്ചര്‍, ആയ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ യോഗം അഭിനന്ദിച്ചു. ഈ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം സുനില്‍.കെ തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ബിന്ദു.എന്‍ അധ്യക്ഷയായി. ഹക്കീം ആലപ്പുഴ, നൂറുല്‍ ആബിദീന്‍ നാലകത്ത്, ജാഫര്‍.ടി.കെ, നഫീസ.കെ, ഹൈമ.എം.പി, വാസന്തി.കെ, ഗൗരി.എം, അബ്ദുസമദ് പി, എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി ബിന്ദു.എന്‍ (താഴക്കോട്) പ്രസിഡന്റായും നൂറുല്‍ ആബിദീന്‍ നാലകത്ത് (വളാഞ്ചേരി) സെക്രട്ടറിയായും, അബ്ദു സമദ്.പി (താഴക്കോട്) ട്രഷററായും ഹൈമ.എം.പി (താനാളൂര്‍), ജാഫര്‍.ടി.കെ (കുറ്റിപ്പുറം) വൈസ് പ്രസിഡന്റുമാരായും നഫീസ.കെ (വേങ്ങര) വാസന്തി.കെ (പെരിന്തല്‍മണ്ണ) ഗൗരി.എം (പെരിന്തല്‍മണ്ണ) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരെഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."