പന്ത്രണ്ടു വര്‍ഷമായിട്ടും ഫ്‌ളാറ്റില്ല; കോഴിക്കോട്ടെ പെന്റഗണ്‍ ബില്‍ഡേഴ്‌സിനെതിരേ ഡോക്ടര്‍മാര്‍ നിയമ നടപടിക്ക്
കോഴിക്കോട്: പണം നല്‍കി ബുക്ക് ചെയ്ത് പന്ത്രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് നല്‍കാത്തതിനെതിരേ നാല് ഡോക്ടര്‍മാര്‍ നിയമ നടപടിക്ക്. പ്രമുഖ ബില്‍ഡേഴ്‌സായ കോഴിക്കോട് പി.ടി ഉഷാ റോഡില്‍ പ്രവര്‍ത്തിക്കുന്ന പെന്റഗണ്‍ ബില്‍ഡേഴ്‌സിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഡോക്ടര്‍മാരായ അബ്ദുള്‍ ലത്തീഫ്, എം.എം സലിം, കെ.സഫറുള്ള, കെ.അബ്ദുള്‍ മുനീര്‍ എന്നിവരാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പെന്റഗണ്‍ ബില്‍ഡേഴ്‌സിനെതിരേ പരാതി നല്‍കിയിട്ടുള്ളത്.
കോഴിക്കോട് കാമ്പുറം ബീച്ചില്‍ നിര്‍മിക്കുന്ന സീഷെല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റിനാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. ഡോ:കെ.മൊയ്തുവിന്റെ മകന്‍ നടക്കാവ് ബ്രിഡ്ജ് ടൗണ്‍ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഡോ:കെ.എം ആശിഖാണ് ഈ സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍. 2007-ാണ് പരാതിക്കാര്‍ ഫ്‌ളാറ്റിനു അഡ്വാന്‍സ് പണമടച്ച് ബുക്ക് ചെയ്തത്. 2012-ല്‍ പണി പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറുമെന്നായിരുന്നു കരാറെന്ന് ഡോക്ടര്‍മാരായ അബ്ദുള്‍ ലത്തീഫ്, എം.എം സലിം, കെ.സഫറുള്ള, കെ.അബ്ദുള്‍ മുനീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.2009-ല്‍ പണി തുടങ്ങിയ ഫ്‌ളാറ്റ് നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പലതവണ എഗ്രിമെന്റുകള്‍ മാറ്റി എഴുതി. 36 ലക്ഷം മുതല്‍ 65 ലക്ഷം വരെ വിലയുള്ള ഫ്‌ളാറ്റിനാണ് ഇവര്‍ എഗ്രിമെന്റ് വച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് 29-ന് ഉടമള്‍ക്ക് ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തു നല്‍കിയങ്കിലും താക്കോല്‍ കൈമാറിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
പെന്റഗണ്‍ ബില്‍ഡേഴ്‌സ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കാന്‍ കേരള ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് തങ്ങളറിയാതെ അഞ്ചുകോടി രൂപ വായ്പ എടുത്തതായി അവര്‍ പറഞ്ഞു. ഫ്‌ളാറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം അറിയിച്ചിരുന്നില്ല. പലിശ അടക്കം ഏഴരക്കോടിയൂടെ ബാധ്യത ഓരോ ഫ്‌ളാറ്റ് ഉടമകളും അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് വന്നപ്പേഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതിലേക്ക് ഫ്‌ളാറ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ രണ്ടുകോടി രൂപ അടച്ചു. ഈ വായ്പ കൃത്യമായി പ്രതിമാസം പെന്റഗണ്‍ അടയ്ക്കാത്തതിനാല്‍ ഫ്‌ളാറ്റിന് വൈദ്യുത കണ്ക്ഷനും ഗ്യാസ് കണക്ഷനും കിട്ടാത്ത അവസ്ഥയാണ്. കുടുംബ സമേതം താമസിക്കുന്നതിനുള്ള ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്നും കരാര്‍ പ്രകാരമുള്ള വിസ്തൃതി ഫ്‌ളാറ്റിനില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. നടക്കാവ് പോലീസില്‍ പെന്റഗനെതിരേ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. വഞ്ചനാകുറ്റത്തിന് കേസെടുക്കണമെന്ന് പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."