ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം,
പട്ടാമ്പി: സമൂഹത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ പുതുതായി നിര്‍മിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും കോംപ്ലക്‌സിലെ 11 ാമത്തെ സംരംഭമായ വഫിയ്യ കോളേജിന്റെയും ഉദ്ഘാടനവും, പണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി (ചിറയന്‍കീഴ്) യുടെ റമദാന്‍ പ്രഭാഷണവും ദുആ സമ്മേളനവും ഈ മാസം 17, 18 തിയ്യതികളില്‍ രാവിലെ 8.30ന് പള്ളിപ്പുറം മൂന്നുമൂല അന്‍വാര്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2003 മാര്‍ച്ച് 29ന് തുടക്കം കുറിച്ച കോംപ്ലക്‌സില്‍ പാറോത്തൊടി കുഞ്ഞാപ്പു ഹാജിയും ഭാര്യയും വഖ്ഫായി നല്‍കിയ നാല് ഏക്കര്‍ 63 സെന്റിനു പുറമെ കമ്മിറ്റി വിലക്കു വാങ്ങിയതും കൂടി ആറ് ഏക്കര്‍ 73 സെന്റ് സ്ഥലത്ത് 50 കുട്ടികള്‍ക്ക് മത ഭൗതിക വിദ്യഭ്യാസം നല്‍കി സംരക്ഷിക്കുന്ന ബാലികാ അനാഥ അഗതി മന്ദിരം, വിമണ്‍സ് കോളേജ്, തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ്, സെക്കന്‍ഡറി മദ്‌റസ, തൊഴില്‍ പരിശീലന കേന്ദ്രം, കംപ്യൂട്ടര്‍ സെന്റര്‍, സഫാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, രണ്ട് പള്ളികള്‍, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ തുടങ്ങ പത്തോളം സ്ഥാപനങ്ങള്‍ ഇപ്പോള്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ച് വരുന്നു.
മത ഭൗതിക വിദ്യഭ്യാസ രംഗത്ത് വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന സി.ഐ.സി (കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജ്‌സ്) യുടെ സംരഭമായ എസ്.എസ്.എല്‍.സി കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് അഞ്ചു വര്‍ഷത്തെ കോഴ്‌സ് മുഖേന മത ഭൗതിക സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്ന വഫിയ്യ കോളജ് പുതുതായി ആരംഭിക്കുകയാണ്.
ജൂണ്‍ 16ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് വാഖിഫ് പി.ടി കുഞ്ഞാപ്പു ഹാജിയുടെ മഖ്ബറ സിയാറത്തിന് ഹാഫിള് സാജിദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
17ന് ശനിയാഴ്ച്ച രാവിലെ 8.30 ന് ജില്ലാ അമീര്‍ സയ്യിദ് പി. കെ ഇമ്പിച്ചി ക്കോയ തങ്ങളുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ നടക്കും. ഒന്‍പതു മണിക്ക് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തിന്റേയും വഫിയ്യ കോളജിന്റേയും ഉദ്ഘാടനം കോംപ്ലക്‌സ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും 9.15ന് പ്രമുഖ പണ്ഡിതന്‍ നൗഷാദ് ബാഖവിയുടെ റമദാന്‍ പ്രഭാഷണം കോംപ്ലക്‌സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ബില്‍ഡിങ് നിര്‍മാണ റിപ്പോര്‍ട്ട് വൈസ് പ്രസിഡന്റ് പി. മുഹമ്മദ് എന്ന മാനു ഹാജി അവതരിപ്പിക്കും എസ്.കെ.ഐ.എം.വി.ബി ജന.സെക്രട്ടറി എം.ടി അബ്ദുള്ള മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സി.ഐ.സി കോഡിനേറ്റര്‍ ഹഖീം ഫൈസി ആദൃശ്ശേരി, വഫിയ്യ കോഴ്‌സ് പരിചയപ്പെടുത്തും. സി.എ.എം.എ കരീം ശങ്കരമംഗലം, ആദൃശ്ശേരി ഹംസ ക്കുട്ടി മുസ്‌ലിയാര്‍ പ്രസംഗിക്കും.
നൗഷാദ് ബാഖവി റമദാന്‍ പ്രഭാഷണം നടത്തും. സ്വാഗത സംഘം ജന.കണ്‍വീനര്‍ പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം സ്വാഗതവും ട്രഷറര്‍ വി.പി കുഞ്ഞിപ്പു ഹാജി നന്ദിയും പറയും.
18ന് ഞായറാഴ്ച്ച രാവിലെ 8.30ന് ബുര്‍ദ മജ്‌ലിസ് നടക്കും. നൗഷാദ് ബാഖവിയുടെ റമദാന്‍ പ്രഭാഷണം ഒന്‍പതു മണിക്ക് കേരളാ വഖഫ് ബോഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെമ്പുലങ്ങാട് സി.പി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും.
സ്വാഗത സംഘം ചെയര്‍മാന്‍ പി. അഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയാകും. നൗഷാദ് ബാഖവി റമദാന്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ദുആ സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും.
പി. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ നാടപറമ്പ്, പി.ടി മുഹമ്മദ് കുട്ടി ഹാജി വിളത്തൂര്‍, ഹാഫിള് സാജിദ് മുസ്‌ലിയാര്‍ തിരുവേഗപ്പുറ സംബന്ധിക്കും. കോപ്ലക്‌സ് കമ്മിറ്റി സെക്രട്ടറിമാരായ ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും പി.ടി കുഞ്ഞുമുഹമ്മദ് എന്ന ബാവനു ഹാജി നന്ദിയും പറയും. സ്വാഗതസംഘത്തിന്റേയും കോംപ്ലക്‌സ് കമ്മിറ്റിയുടേയും ഭാരവാഹികളായ പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ പള്ളിപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി പി. അഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാര്‍ ചെമ്പുലങ്ങാട് വി.പി കുഞ്ഞിപ്പു ഹാജി കൊടുമുണ്ട, പി.ടി കുഞ്ഞുമുഹമ്മദ് എന്ന ബാവനു ഹജി വിളത്തൂര്‍, എം.പി മുഹമ്മദ് കുട്ടി ഹാജി മൂന്നുമൂല, പി. മാനു ഹാജി കൈപ്പുറം, എം.പി ഹസന്‍ ഹാജി നാടപറമ്പ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."