നവകേരളത്തിന് വിദ്യാര്‍ഥികളുടെ അഭിപ്രായം തേടി മുഖ്യമന്ത്രി
പാലക്കാട്: നവകേരള സൃഷ്ടിക്കായി വിദ്യാര്‍ഥികളില്‍നിന്ന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂണ്‍ 16ന് പ്രത്യേക അസംബ്ലിയില്‍ വായിക്കും. നെയിംസ്ലിപ്പുകളും വിദ്യാര്‍ഥികള്‍ക്ക് നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് കത്തെഴുതിയത്. കത്തിലെ സന്ദേശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപകന് വിശദീകരിക്കും. അതിന് ശേഷം കത്തിന്റെ പകര്‍പ്പും നെയിംസ്ലിപ്പുകളും വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ കത്ത് വായിച്ചതിന് ശേഷമുള്ള വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ പ്രധാനാധ്യാപകന് മുഖേനെ മുഖ്യമന്ത്രിക്ക് അയച്ച് നല്‍കും. കൂടാതെ എല്‍.പി, യു.പി, ഹൈസ്കൂള്‍ തലങ്ങളില്‍ മികച്ച മൂന്ന് പ്രതികരണങ്ങള്‍ക്ക് സമ്മാനം നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസില്‍ രാവിലെ 10ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."