ശരീഫിനു കരള്‍ പകുത്തുനല്‍കാന്‍ ഭാര്യ തയ്യാര്‍; ചികില്‍സാ ചെലവിനു വേണ്ടത് സുമനസുകളുടെ സഹായഹസ്തം
മലപ്പുറം: കരള്‍ മാറ്റിവെക്കലിനു വിധേയനാകുന്ന ശരീഫിനു കരള്‍ പകുത്ത് നല്‍കാന്‍ ഭാര്യ സുബൈദ തയാര്‍. ചികില്‍സക്കു വേണ്ട മുപ്പത് ലക്ഷം രൂപക്കു സുമനസുകളുടെ സഹായഹസ്തം വേണം. മലപ്പുറം ജില്ലയിലെ അരീക്കോട് കീഴ്പറമ്പ് ഒന്നാം വാര്‍ഡിലെ ചേക്കുമുഹമ്മദിന്റെ മകന്‍ ശരീഫാണ് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു വിധേയനാകുന്നത്. മുപ്പത്തിയൊന്നുകാരനായ ശരീഫിനു ചെറുപ്പത്തില്‍ പോളിയോബാധിച്ചു കാലിനു വൈകല്യം ബാധിച്ചിട്ടുണ്ട്. ഭാര്യയും പറക്കമുറ്റാത്ത മൂന്നു മക്കളുമാണ് ശരീഫിന്റെ കുടുംബം. അഞ്ചുസെന്റ് ഭൂമിയും പുരയിടവുമാണ് ഇവരുടെ സമ്പാദ്യം.
സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്താണ് കുടുംബം പോറ്റുന്നത്. മുച്ചക്രവാഹനത്തിണ് ഇദ്ദേഹത്തിന്റെ യാത്ര. സമസ്തയുടേയും മുസ്്‌ലിംലീഗിന്റെയും സജീവ പ്രവര്‍ത്തകനായ ശരീഫ്, വൈകല്യം മറന്നു നാട്ടിലെ സാമൂഹ്യ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കൂട്ടായ്മകളിലും സജീവ സാനിധ്യമാണ്. ഒരുവര്‍ഷം മുമ്പാണ് കരള്‍രോഗബാധിതനാവുന്നത്. ഇതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. അടിയന്തിരമായി കരള്‍മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഭീമമായ തുക ശസ്ത്രക്രിയക്കു ചെലവ് വരും.തുടര്‍ന്നു ഒന്നര വര്‍ഷം മരുന്നിനു മാത്രം മാസാന്തം ഇരുപതിനായിരം രൂപ വരുമെന്നു കണക്കാക്കുന്നു. പിന്നീട് നിത്യമരുന്നുകളും വേണ്ടിവരും.
ശരീഫിന്റെ ചികില്‍സക്കായി പി.കെ.ബഷീര്‍ എം.എല്‍ മുഖ്യരക്ഷാധികാരിയും കീഴ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ മുഹമ്മദ് കുട്ടി ഹാജി ചെയര്‍മാനും സി.പി.എം റഫീഖ് കണ്‍വീനറും സി.ടി നൗഷാദ് ട്രഷററായും ചികില്‍സാസഹായ സമിതിക്കു രൂപം നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ചില്‍ അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പര്‍: 16000200004044. ഐ.എഫ്.എസ്.സി കോഡ്: FDRL0001600. ഫോണ്‍: 9526059966 (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."