ലോറന്‍സിന്റെ മകളെ പിരിച്ചുവിട്ടിട്ടില്ല; ആശ ഇന്നും ജോലിയ്‌ക്കെത്തിയതായി സിഡ്‌കോ എം.ഡി
തിരുവനന്തപുരം: സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്ന് സിഡ്‌കോ എം.ഡി ജയകുമാര്‍. ഡിസ്‌കോയുടെ പാളയത്തെ എംപോറിയത്തില്‍ സെയില്‍സ് അസിസ്റ്റന്റായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയാണ് ആശ. ജോലിയ്‌ക്കെത്തുന്നതില്‍ ആശ തടസമൊന്നും അറിയിച്ചിട്ടില്ല. ഇന്നും അവര്‍ ജോലിയ്‌ക്കെത്തിയിരുന്നു. ആശ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിച്ച പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ നടപടി ഉണ്ടാകുമെന്നും എം.ഡി പറഞ്ഞു.
അതേസമയം, ആശ ഇന്നലെ രാത്രി സിഡ്‌കോ എം,ഡിയുടെ ഹൗസിങ് ബോര്‍ഡിനു സമീപമുള്ള ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു.
ബി.ജെ.പി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ സമരവേദിയില്‍ ആഷയുടെ മകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സ് എത്തിയിരുന്നതു വിവാദമായതിനു പിന്നാലെയാണ് ആശയെ സിഡ്‌കോയില്‍ നിന്നും പിരിച്ചിവിട്ടുവെന്നതരത്തില്‍ വാര്‍ത്ത വന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."