ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ അവാര്‍ഡ് ഫൈസല്‍ എളേറ്റിലിന് നല്കി
എടപ്പാള്‍: ഗാന്ധി ഭാരതത്തില്‍ ഹിംസയും അസഹിഷ്ണുതയും പെരുകുകയാണെന്ന് സാഹിത്യകാരന് യു.കെ കുമാരന് പറഞ്ഞു. എടപ്പാളില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ അവാര്‍ഡ് ഫൈസല്‍ എളേറ്റിലിന് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിലീഫ് സെല്‍ പ്രസിഡന്റണ്ട് വി.കെ.എ മജീദ് അധ്യക്ഷനായി. കഥാകൃത്ത് പി.സുരേന്ദ്രന് ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി.
മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കോക്കൂര്‍, ഗാനരചയിതാവ് കാനേഷ് പുനൂര്‍, കെ.പി മുഹമ്മദലി ഹാജി, സി.രവീന്ദ്രന്, അബ്ദുറഹ്മാന് മുസ്ലിയാര്, എന്‍.എ കാദര്‍, കെ ഇസ്മായില്‍, മുഹമ്മദ് കുട്ടി എടപ്പാള്‍, ബുഷ്റ ജലീല്‍, കെ.വി ബാവ, കരിമ്പില്‍ കുഞ്ഞിപ്പ ഹാജി, ടി ഫാസില്‍, പി.പി മുഹമ്മദ് ആരിഫ് സംസാരിച്ചു.
മികച്ച എന്‍.എസ്.എസ് യൂനിറ്റുകളായി തെരഞ്ഞെടുത്ത ഐഡിയല്‍ കടകശ്ശേരിക്കും എടപ്പാള്‍ ദാറുല്‍ ഹിദായ സ്കൂളിനും പി.പി ഖാദര്‍ സാഹിബ് , സത്താര്‍ ഭായ് മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. തയ്യല്‍ മെഷിന് വിതരണം, വീല്‍ ചെയര്‍ വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, വിദ്യാര്‍ഥികള്‍ക്കുള്ള പഠന ഉപകരണ വിതരണം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."