വീണ 20 വിക്കറ്റില്‍ 17 എണ്ണവും അബോട്ടിന്
ലണ്ടന്‍: എതിര് ടീമിന്റെ 20 താരങ്ങളെ പുറത്താക്കിയതില്‍ 17 വിക്കറ്റും സ്വന്തമാക്കി മുന്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കൈല്‍ അബോട്ട്. ഇതോടെ 63 വര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോര്‍ഡും താരത്തിന്റെ പേരിലായി. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. 1956ല്‍ ഓസീസിനെതിരേ ഇംഗ്ലണ്ട് സ്പിന്നര്‍ ജിം ലേക്കര്‍ 90 റണ്‍സിന് 19 വിക്കറ്റ് വീഴ്ത്തിയതാണ് ലോകക്രിക്കറ്റിലെ തന്നെ റെക്കോര്‍ഡ്.
ഇംഗ്ലീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പിലാണ് അപ്രതീക്ഷിത രംഗങ്ങള്‍ അരങ്ങേറിയത്. സോമര്‍സെറ്റിനെതിരായ മത്സരത്തില്‍ ഹാം ഷെയറിനായി പന്തെറിഞ്ഞ അബോട്ട് രണ്ട് ഇന്നിങ്സില്‍ നിന്നാണ് 17 വിക്കറ്റുകള്‍ വീഴ്ത്തിയത്. വഴങ്ങിയതാവട്ടെ 86 റണ്‍സ് മാത്രം.
ആദ്യ ഇന്നിങ്സില്‍ 40 റണ്‍സ് വിട്ടുനല്‍കി ഒന്‍പത് വിക്കറ്റെടുത്ത അബോട്ട് രണ്ടാം ഇന്നിങ്സില്‍ 46 റണ്‍സ് വഴങ്ങി എട്ടുവീക്കറ്റും വീഴ്ത്തി. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ 80 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരു മത്സരത്തില്‍ 17 വിക്കറ്റെടുത്ത ആദ്യ താരം കൂടിയാണ് അബോട്ട്. ഹാംഷെയറിന്റെ ചരിത്രത്തിലെയും മികച്ച ബളിങ് പ്രകടനം കൂടിയാണിത്. മത്സരത്തില്‍ ഹാം ഷെയര്‍ 136 റണ്‍സിന് ജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."