HOME
DETAILS

അനധികൃതമായി മണലെടുത്ത മുപ്പത് തോണികള്‍ പിടികൂടി

  
backup
June 14 2017 | 19:06 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81

പൊന്നാനി: ഭാരതപ്പുഴയില്‍ മണല്‍കടത്ത് വ്യാപകം. അനധികൃതമായി മണലെടുത്ത മുപ്പതോളം തോണികള്‍ പൊലിസ് പിടികൂടി. മണലെടുപ്പിന് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഭാരതപ്പുഴയില്‍ നിന്നും വ്യാപകമായ രീതിയിലാണ് മണലെടുപ്പ് നടക്കുന്നത്. 

പൊന്നാനി ഈശ്വരമംഗലം ഭാഗത്ത് മണല്‍കടത്ത് വ്യാപകമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് പൊലിസ് പരിശോധന നടത്തിയത്.രാവിലെ നടത്തിയ പരിശോധനയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മുപ്പതോളം തോണികളാണ് പിടികൂടിയത്.
തോണികളില്‍ കൊണ്ടുവന്ന മണല്‍ ഭാരതപ്പുഴ കക്കരികെ കൂട്ടിയിട്ട് രാത്രികാലങ്ങളില്‍ മണല്‍ മാഫിയ ആവശ്യക്കാര്‍ക്ക് എത്തികൊടുക്കുകയാണ്. ഇത്തരത്തില്‍ മണല്‍ കടത്തുകയായിരുന്ന നാല് വാഹനങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പിടികൂടിയിരുന്നു.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തോണികളില്‍ കടത്തുകയായിരുന്ന മണല്‍ പിടികൂടിയത്. വഞ്ചികളിലുണ്ടായിരുന്ന മണല്‍ ജെ.സി.ബി.ഉപയോഗിച്ച് കര്‍മ്മ റോഡിലേക്ക് മാറ്റി. തുടര്‍ന്ന് മണല്‍ ഭാരതപ്പുഴയിലേക്ക് തന്നെ തിരിച്ചു തള്ളി. മണല്‍ എടുക്കാന്‍ കഴിയാത്ത തരത്തില്‍ കരിങ്കല്ലുകള്‍ ഭാരതപ്പുഴയോരത്ത് ഇടുകയും ചെയ്തു. ഇനിയും മണലെടുപ്പ് തുടര്‍ന്നാല്‍ പോലീസ് ബോട്ട് വഴി എത്തി വഞ്ചികള്‍ തകര്‍ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊന്നാനി എസ്.ഐ.കെ.പി.വാസു പറഞ്ഞു. മേഖലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കാനാണ് നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങിബൈക്ക് യാത്രികന് ദാരുണാന്ത്യം 

Kerala
  •  17 days ago
No Image

ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഘട്ടം ഘട്ടമായി പിൻവലിക്കാൻ തീരുമാനിച്ച് യുഎഇ 

uae
  •  17 days ago
No Image

ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടു; ആളിപ്പടർന്ന തീയിൽ കത്തിനശിച്ചത് ആയിരത്തിലേറെ വീടുകൾ

International
  •  17 days ago
No Image

കുവൈത്തിൽ 60 വയസിനു മുകളിൽ പ്രായമായവർക്ക് വിസ പുതുക്കുന്നതിനു ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളയും

Kuwait
  •  17 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ട് ഹേമന്ത് സോറന്‍; 28ന് സത്യപ്രതിജ്ഞ 

National
  •  17 days ago
No Image

ഭക്ഷ്യവിഷബാധ കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകും വരെ പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സഊദി അറേബ്യ

Saudi-arabia
  •  17 days ago
No Image

ശബരിമലയില്‍ മരച്ചില്ല വീണ് തീര്‍ത്ഥാടകന് പരുക്ക്

Kerala
  •  17 days ago
No Image

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടി; സ്വദേശി പൗരന് നാല് വര്‍ഷം തടവ് 

Kuwait
  •  17 days ago
No Image

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം നാളെ തീവ്രമാകും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  17 days ago
No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  17 days ago