പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടികളില്ല; ഗവ. ആശുപത്രി ഉപരോധിച്ചു
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപിത്തം, ഡെങ്കിപ്പനി പോലോത്ത പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചിട്ടും ഭരണസമിതിയും ആരോഗ്യവകുപ്പും തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് തൃക്കലങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എളങ്കൂര്‍ ഗവ. ആശുപത്രി ഉപരോധിച്ചു.
പഞ്ചായത്തില്‍ നൂറുകണക്കിനു പേര്‍ക്കാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിരിക്കുന്നത്. ഇതിനിടെ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. എന്നിട്ടും പി.എച്ച്.സി സബ് സെന്ററുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിച്ചിട്ടില്ലന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡോക്ടര്‍മാരെ മൂന്ന് മണിക്കൂറോളം ആശുപത്രിക്കകത്തു പൂട്ടിയിട്ടായിരുന്നു ഉപരോധസമരം . ആവശ്യങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാമെന്ന ഡി.എം.ഒയുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. മഞ്ചേരി ബ്ലോക്ക് ജന.സെക്രട്ടറി വിജീഷ് എളങ്കൂര്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് ചെറുകുളം അധ്യക്ഷനായി .ബഷീര്‍, സിദ്ദീഖ്, അയ്യൂബ് ,ഷഹദ് സമരത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."