ബഹ്‌റൈനില്‍ ഇമാമിനെ വെട്ടിക്കൊന്ന് മാലിന്യത്തില്‍ തള്ളിയ മുഅദ്ദിനിന് വധശിക്ഷ
#ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനില്‍ ഇമാമിനെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ മുഖ്യ പ്രതിയായ മുഅദ്ദിനിനിന് വധശിക്ഷയും മൃതദേഹം ഉപേക്ഷിക്കാന്‍ സഹായിച്ച പ്രതിക്ക് ഒരു വര്‍ഷത്തെ കഠിന തടവും ബഹ്‌റൈന്‍ കോടതി വിധിച്ചു.
പള്ളിയിലെ മുഅദ്ദിനും ബംഗ്ലാദേശ് സ്വദേശിയുമായ മുഈസി(39)നെയാണ് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി വധശിക്ഷക്ക് വിധിച്ചത്.
വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് ബഹ്‌റൈനിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. മുഹറഖ് പ്രവിശ്യയിലെ ഇബ്‌നുശദ്ദ മസ്ജിദിലെ ഇമാമായിരുന്ന അബ്ദുല്‍ ജലീല്‍ ഹമുദിനെയാണ് ഇതേ മസ്ജിദിലെ മുഅദ്ദിനായിരുന്ന ബംഗ്ലാദേശ് സ്വദേശി മുഈസ് വെട്ടികൊലപ്പെടുത്തി മറ്റൊരാളുടെ സഹായത്തോടെ അസ്‌കറിലെ സ്ട്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിച്ചത്.
പള്ളിയുടെ അച്ചടക്കങ്ങള്‍ക്ക് വിരുദ്ധമായി മുഅദ്ദിനും സംഘവും പള്ളിക്കുള്ളില്‍ സംഘം ചേര്‍ന്നിരുന്ന് സംസാരിക്കുന്നതും അനധികൃത വിസ ച്ച വടത്തിലേര്‍പ്പെട്ടിരുന്നതും ഇമാം പല പ്രാവശ്യം വിലക്കിയിരുന്നു. ഒടുവില്‍ വിഷയം ഔഖാഫിലറിയിച്ചതിനെ തുടര്‍ന്ന് മുഅദ്ദിനിന് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും ഇതിലുള്ള വ്യക്തി വിരോധമാണ് ഇമാമിനെ നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ മുഅദ്ദിനിനെ പ്രേരിപ്പിച്ചതെന്നും കോടതി നടപടികള്‍ വിശദീകരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
2018 ആഗസ്റ്റ് 4 ന് പള്ളിയോട് ചേര്‍ന്ന റൂമില്‍ ഇമാം കിടന്നുറങ്ങുമ്പോഴാണ് പ്രതി ഇമാമിനെ തലക്കടിച്ച് ബോധം നശിപ്പിച്ച് ക്രൂരമായി വെട്ടികൊലപ്പെടുത്തിയത്. തുടര്‍ന്ന് പല കഷ്ണങ്ങളാക്കി രണ്ടു പ്ലാസ്റ്റിക് കവറുകളിലിട്ട് മറ്റൊരാളുടെ സഹായത്തോടെ അകലെയുള്ള സ്ട്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ സ്ട്രപ്പ് യാര്‍ഡിനു സമീപം സംശയകരമായി നില്‍ക്കുന്ന പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു ദൃക്‌സാക്ഷിയുടെ മൊഴിയാണ് ഈ കൊടും ക്രൂരതയുടെ ചുരുളയിച്ചത്. പിടിക്കപ്പെടുമെന്നായപ്പോള്‍ മരണപ്പെട്ട തന്റെ മകന്റെ ജഡമാണ് ഉപേക്ഷിച്ചതെന്ന് പറഞ്ഞ് അധികൃതരെ കബളിപ്പിക്കാനും ശ്രമിച്ചിരുന്നു. ഈ സംഭവം നേരത്തെ വിശദമായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാസങ്ങള്‍ നീണ്ട വിചാരണ നടപടികള്‍ ക്കു ശേഷമാണ് ബഹ്‌റൈന്‍ ഹൈക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ച് വിധി പുറപ്പെടുവിച്ചത്. വധശിക്ഷയില്‍ കുറഞ്ഞതൊന്നും പ്രതി അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, മൃതദേഹം പ്ലാസ്റ്റിക്ക് കവറുകളിലാക്കി ഉപേക്ഷിക്കാന്‍ സഹായിച്ച കൂട്ടുപ്രതിക്ക് ഒരു വര്‍ഷത്തെ കഠിന തടവും വിധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."