മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം മൊണ്‍ടാന എസ്റ്റേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 150 ഏക്കറില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പായ മൊണ്‍ടാന എസ്റ്റേറ്റില്‍ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു.
ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വല്ലറികളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ മലബാര്‍ ഡെവലപ്പേഴ്‌സ് എന്നിവയടക്കം വിവിധ ബിസിനസ് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആസ്ഥാന മന്ദിരമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
നവകേരളം സൃഷ്ടിക്കാന്‍ വിദേശ നിക്ഷേപത്തോടൊപ്പം സ്വകാര്യ, പൊതു മൂലധനം സമാഹരിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
മലബാര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് വിഡിയോയുടെ പ്രകാശനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ എം കണക്ട് അപ്ലിക്കേഷന്‍ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒമാന്‍ സര്‍ക്കാരിലെ ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ ഖാമിസ് താനി തുനായ് അല്‍ മന്ദ്രിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് അധ്യക്ഷനായി.
ബാങ്കിങ് അപ്ലിക്കേഷന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് നാഷനല്‍ ബിസിനസ് ഹെഡ് സുമന്ത് രാംപാല്‍, എസ്.ബി.ഐ. ജനറല്‍ മാനേജര്‍ റുമാ ദേ, ഫുജൈറ നാഷനല്‍ ബാങ്ക് കോര്‍പ്പറേറ്റ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ മേധാവി വിക്രം പ്രധാന്‍ എന്നിവരും ബാങ്കിങ് അപ്ലിക്കേഷന്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദിനെ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചടങ്ങില്‍ ആദരിച്ചു. ചേംബര്‍ പ്രസിഡന്റ് ശ്യാം സുന്ദര്‍ എം. പി. അഹമ്മദിന് മൊമെന്റോ സമ്മാനിച്ചു.
പി.ടി.എ. റഹീം എം.എല്‍.എ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈ.വി. ശാന്ത, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, ഇന്‍കം ടാക്‌സ് ജോ. കമ്മിഷനര്‍ അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് തയാറാക്കിയ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഫ്രെയ്മിന്റെ പ്രകാശനം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദും, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ കെ.പി. അബ്ദുല്‍ സലാമും ചേര്‍ന്ന് നിര്‍വഹിച്ചു.
മലബാര്‍ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി സ്വാഗതവും ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയരക്ടര്‍ ഒ. അഷര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."