ഇറാനെ ആക്രമിച്ചാല്‍ പിന്നെ 'ഓള്‍ ഔട്ട്' യുദ്ധം: വിദേശകാര്യമന്ത്രി
ദുബൈ: ഇറാനു നേരെ അമേരിക്കയോ സഊദിയോ ആക്രമണം നടത്തിയാല്‍ എല്ലാവരും ഇല്ലാതാവുന്ന യുദ്ധമായിരിക്കും ഫലമെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ദാരിഫ്. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. സൈനിക സംഘര്‍ഷത്തിനുമില്ല. എന്നാല്‍ സ്വന്തം പ്രദേശങ്ങള്‍ പ്രതിരോധിക്കാന്‍ മടികാണിക്കുകയുമില്ല- സി.എന്‍.എന്നുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടത്തിയാല്‍ യു.എസിനും സഊദിക്കും എന്ത് പ്രത്യാഘാതമാണ് നേരിടേണ്ടിവരുകയെന്ന ചോദ്യത്തിന് ഓള്‍ ഔട്ട് യുദ്ധം എന്നായിരുന്നു മറുപടി.
നേരത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമടങ്ങുന്ന ബി-ടീമാണ് ട്രംപിനെ ഇറാനെതിരേ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ദാരിഫ് ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ഇറാന്‍ പ്രതിനിധികള്‍ക്ക് വിസ അനുവദിക്കുന്നത് വൈകിക്കാന്‍ പോംപിയോ ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."