ബി.ജെ.പിയുടെ രഥയാത്ര നിരോധിക്കണം: പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ ബി.ജെ.പി പ്രഖ്യാപിച്ച രഥയാത്ര നിരോധിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആചാരസംരക്ഷണത്തിന്റെ മറവില്‍ കേരളത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താനുള്ള സംഘ്പരിവാര്‍ അജന്ഡയാണിതിന് പിന്നില്‍. രാജ്യത്ത് സംഘ്പരിവാര്‍ നടത്തിയ രഥയാത്രകള്‍ക്ക് നിരപരാധികളുടെ രക്തമൊഴുക്കിയ കലാപങ്ങളുടെ ചരിത്രമാണ് പറയാനുള്ളത്.
ബാബരി മസ്ജിദ് വിഷയത്തില്‍ എല്‍ .കെ അദ്വാനി നടത്തിയ രഥയാത്രയുടെ ഭാഗമായി ആയിരങ്ങളാണ് ഉത്തരേന്ത്യന്‍ തെരുവുകളില്‍ ബലിയാടായത്. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ നീക്കങ്ങളെ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."