ആഗോള മുസ്‌ലിം പണ്ഡിതസഭയ്ക്ക് ഇന്ന് തുടക്കം; നദ്‌വി സംബന്ധിക്കും
ഇസ്താംബൂള്‍: ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അഞ്ചാമത് ജനറല്‍ അസംബ്ലിക്ക് ഇന്ന് തുര്‍ക്കിയിലെ ചരിത്ര സാംസ്‌കാരിക നഗരിയായ ഇസ്താംബൂളില്‍ തുടക്കമാവും. ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് ആറുദിവസം നീണ്ടുനില്‍ക്കുന്ന ആഗോള പണ്ഡിത പ്രതിനിധി സംഗമത്തിനു തുടക്കമാവുക. എട്ടിന് അസംബ്ലി സമാപിക്കും.
ഇന്ത്യയില്‍ നിന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും. നാലുവര്‍ഷത്തിലൊരിക്കലാണ് പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലി നടക്കുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പണ്ഡിതര്‍ സംബന്ധിക്കുന്ന അഞ്ചാമത് ജനറല്‍ അസംബ്ലിയില്‍ വിവിധ ആനുകാലിക മത വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും സിംപോസിയങ്ങളും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന.സെക്രട്ടറിയും സുപ്രഭാതം എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി 2012 മുതല്‍ ആഗോള മുസ്‌ലിം പണ്ഡിത സഭയില്‍ അംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."