HOME
DETAILS
MAL
പാകിസ്താന്‍ ആക്രമിക്കാന്‍ മന്‍മോഹന്‍ തയാറെടുത്തിരുന്നു, വെളിപ്പെടുത്തല്‍ മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഓര്‍മക്കുറിപ്പില്‍
backup
September 19 2019 | 22:09 PM
ലണ്ടന്‍: പാകിസ്താനോട് ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരാജയമായിരുന്നെന്ന ബി.ജെ.പി പ്രചാരണത്തിന് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ചുട്ട മറുപടി.
നിശബ്ദനായ മനുഷ്യനെന്ന് മന്‍മോഹനെ വിശേഷിപ്പിക്കുന്ന കാമറണിന്റെ ഡേവിഡ് കാമറണ്‍: ഫോര്‍ ദ റെക്കോര്‍ഡ് എന്ന ഓര്‍മക്കുറിപ്പില്‍ 2008ലെ മുംബൈ ഭീകരാക്രമണം പോലെ ഒന്ന് ഇനി ആവര്‍ത്തിച്ചാല്‍ പാകിസ്താനെ ഇന്ത്യ സൈനികമായി ആക്രമിക്കുമെന്ന് 2011 ജൂലൈയിലെ ഇന്ത്യ സന്ദര്‍ശനവേളയില്‍ മന്‍മോഹന്‍ തന്നോട് പറഞ്ഞിരുന്നതായി കാമറണ്‍ പറയുന്നു. ഇന്നലെയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. സിങ് ഇന്ത്യ നേരിടുന്ന ഭീഷണികളെക്കുറിച്ച് തികച്ചും ബോധവാനായിരുന്നെന്നും മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."