പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക്് അംഗീകാരം
പെരിന്തല്‍മണ്ണ: ബ്ലോക്ക് പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി അംഗീകാരമായി. ആകെ 7,92,63,316 കോടി രൂപയുടെ പദ്ധതിക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഉല്‍പാദന മേഖലയില്‍ 1,93,15,641 രൂപയുടെ പദ്ധതിയും വനിതാഘടക പദ്ധതിയില്‍ 95,25,641 രൂപയുടെ പദ്ധതിയും ഭിന്നശേഷി, കുട്ടികള്‍ വിഭാഗത്തിന് 63,61,813 രൂപയും വയോജനങ്ങള്‍ക്കായി 40,02,480 രൂപയും മാലിന്യ സംരക്ഷണത്തിന് 64,75,869 രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.
വിവിധ മേഖലകളിലായി വ്യത്യസ്തമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വരും കാലത്തെ വരള്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ട് വിവിധ ജല സംരക്ഷണ പ്രവര്‍ത്തികളും കുടിവെള്ള പദ്ധതികളും നടപ്പിലാക്കും. കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന പദ്ധതികളും പെരിന്തല്‍മണ്ണ നഗരത്തില്‍ പകല്‍ സമയങ്ങളില്‍ വരുന്ന വനിതകള്‍ക്ക് വിശ്രമിക്കാനുമുള്ള പദ്ധതിയും ആസൂത്രണ ചെയ്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."