പുളിക്കലില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 25 പവന് കവര്‍ന്നു
കൊണ്ടോട്ടി: പുളിക്കല്‍ അങ്ങാടിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 25 പവന് സ്വര്‍ണം കവര്‍ന്നു. കടയിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്ക് അടുത്ത തോട്ടില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പുളിക്കല്‍ ചേവായൂര്‍ റോഡിനടത്തുള്ള എസ്.എം ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്.
പുളിക്കല്‍ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയന് മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുള്ളതാണ് ജ്വല്ലറി. രാവിലെ ജ്വല്ലറിയുടെ സമീപത്തുള്ള ഹോട്ടല്‍ ജീവനക്കാരാണ് ഭിത്തി തുരന്നതായി ആദ്യം കണ്ടത്.
കടയുടെ പിറക് ഭാഗം തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. പൊലിസ് സംഘമെത്തി പരിശോധിക്കുന്നനിടെയാണ് ജ്വല്ലറിയിലെ സി.സി.ടി വിയുടെ ഡി.വി.ആര്, കംപ്യൂട്ടര്‍, ഇന്‍വെട്ടര്‍ തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
പിന്നീട് ഇവ സമീപത്തെ തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തുള്ള കടകളിലെ സി.സി.ടി.വികളും പൊലിസ് പരിശോധിക്കുന്നുണ്ട്.
15 വര്‍ഷം മുന്‍പ് ഇതേ കടയില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കേസില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുന്‍പ് മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."