വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മ നാളെ
വടകര: ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ കോഴിക്കോട് ഡിവിഷനല്‍ ഘടകമായ എല്‍.ഐ.സി എംപ്ലോയിസ് യൂനിയന്റെ 44-ാം വാര്‍ഷിക സമ്മേളനം 14, 15 തിയതികളില്‍ വടകരയില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എല്‍.ഐ.സി ഓഫിസ് പരിസരത്തു നാളെ വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയും ചിത്രപ്രദര്‍ശനവും നടക്കും. നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിനു സാംസ്‌കാരിക സദസ് ചലച്ചിത്ര സംവിധായകന്‍ സുദേവന്‍ ഉദ്ഘാടനം ചെയ്യും. 14ന് ടൗണ്‍ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എക്‌സൈസ്-തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 1000ത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 15നു സമാപിക്കും.
യൂനിയന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വടകര ബ്രാഞ്ച് പരിധിയിലെ നിര്‍ധനരായ മൂന്നു കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ജീവിതച്ചെലവ് ഏറ്റെടുത്തു നല്‍കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.പി കൃഷ്ണന്‍, എം.ജെ ശ്രീരാം, ബി. നന്ദകുമാര്‍, പി. ശശിധരന്‍, ടി.എസ് ശ്രീകുമാര്‍, കെ.പി ഷൈനു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."