മമത അമിത്ഷായുമായി ചര്‍ച്ച നടത്തി; ബംഗാളില്‍ ദേശീയ പൗരത്വപട്ടിക വേണ്ടെന്ന്
ന്യൂഡല്‍ഹി: അസം പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര് പുറത്തായ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂടിക്കാഴ്ച നടത്തി. യഥാഥ പൗരന്മാര് പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതായി അമിത്ഷായെ അറിയിച്ചതായി തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മമത പറഞ്ഞു.
അസംപൗരത്വ പട്ടികയില്‍ നിന്ന് പുറത്തായതില്‍ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് മമത, അമിത് ഷായെ കണ്ടത്. ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കുന്നത് സംബന്ധിച്ച് അമിത്ഷാ കാര്യമായൊന്നും പറഞ്ഞിട്ടില്ല. ബംഗാളില്‍ അതിന്റെ ആവശ്യമില്ലെന്നും മമത പറഞ്ഞു. ആഭ്യന്തരമന്ത്രിയായ ശേഷം ആദ്യമായാണ് അമിത്ഷായുമായി മമത കൂടിക്കാഴ്ച നടത്തുന്നത്.
അസം പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട കത്ത് താന്‍ അമിത്ഷായ്ക്ക് കൈമാറിയിട്ടുണ്ട്. ഹിന്ദിയും ബംഗാളിയും സംസാരിക്കുന്നവര്‍, ഗൂര്‍ഖകള്‍ തുടങ്ങി ഒട്ടേറെ പൗരന്മാര് പട്ടികയില്‍ നിന്ന് പുറത്തായതായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും മമത പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും ഇരുവരും പലതവണ നേരിട്ട് ഏറ്റുമുട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."