ഭിന്നശേഷിക്കാര്‍ക്ക് ഭരണസംവിധാനവും സമൂഹവും തണലാകണം: മന്ത്രി
നെടുമങ്ങാട്: ഭിന്നശേഷിക്കാര്‍ക്ക് ഭരണ സംവിധാനവും സമൂഹവും തണലാകണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
വെള്ളനാട് ബ്ലോക്ക് പുതുതായി പണികഴിപ്പിച്ച രാജീവ്ഗാന്ധി സേവാ കേന്ദ്രത്തിന്റേയും ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈസ്‌കൂട്ടര്‍ വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തില്‍ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ.അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതാകുമാരി,വൈസ് പ്രസിഡന്റ് എല്‍.റീന,ഉഴമലയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിവിധ സ്റ്റാന്റിംങ് കമ്മിറ്റിയംഗങ്ങളായ ജി.സ്റ്റീഫന്‍,ജെ.വേലപ്പന്‍,എസ്.വിജയകുമാരി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.ജ്യോതിഷ്‌കുമാര്‍,ആര്‍.പ്രസന്നകുമാരി,സജീനാകാസിം,എ.മിനി,വി.എച്ച്.വാഹിദ,തോട്ടുമുക്ക് അന്‍സര്‍,എം.ആര്‍.ബൈജു,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അനിലകുമാര്‍,ഉഴമലയ്ക്കല്‍ വേണുഗോപാല്‍ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് 32ലക്ഷം രൂപ ചിലവഴിച്ച് തൊഴിലുറപ്പ് പദ്ധതി ഏകീകരിക്കുന്നതിനും 20ലക്ഷംരൂപ ചിലവില്‍ ട്രൈസ്‌കൂട്ടര്‍ വിതരണത്തിനും 5 ലക്ഷംരൂപ ഭിന്ന ശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും 2016-17 വാര്‍ഷിക പദ്ധതിയില്‍ തുക ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."