HOME
DETAILS
MAL
സാമ്പത്തിക വിപുലീകരണം: സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് ആര്.ബി.ഐ
backup
September 19 2019 | 22:09 PM
മുംബൈ: സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമ്പത്തിക വിപുലീകരണത്തിന് ഏതെങ്കിലും തരത്തിലുള്ള ഒരു ഇടവും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇല്ലെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മുംബൈയില്‍ നടന്ന ബ്ലൂംബര്‍ഗ് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തില്‍ പാരിസ്ഥിതിക രംഗം വലിയ വെല്ലുവിളി നിറഞ്ഞ അവസ്ഥയിലാണ്. ആഗോള വളര്ച്ചാരംഗം മന്ദഗതിയിലാണ്. ധന നയം ലഘൂകരിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ മാന്ദ്യമുണ്ടെന്ന് പറയാനാകില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. അതേസമയം അസംസ്കൃത എണ്ണയുടെ വിലക്കയറ്റം രാജ്യത്ത് കാര്യമായ പണപ്പെരുപ്പത്തിന് ഇടയാക്കില്ലെന്നും ആര്.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."